വിമാനത്തില്‍ അക്രമണം കാട്ടിയ യുവാവിനെ സഹയാത്രക്കാര്‍ അടിച്ചുകൊന്നു

വിമാനത്തില്‍ അക്രമണം കാട്ടിയ യുവാവിനെ സഹയാത്രക്കാര്‍ അടിച്ചുകൊന്നു. ഇന്നലെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നും ഡബ്ലിനിലേക്ക് പറന്ന എയര്‍ ലിന്‍ഗുസ് വിമാനത്തിലാണ് സംഭവം. ആക്രമാസക്തനായി സഹയാത്രികനെ കടിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. യുവാവിന്റെ ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോള്‍ വിമാനജീവനക്കാര്‍ ഇയാളെ പിടിച്ച് കെട്ടിയിടുകയായിരുന്നുവെന്നും സഹയാത്രക്കാര്‍ ഇയാളെ മര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
24കാരനായ ബ്രസീലിയന്‍ യാത്രക്കാരനാണ് വിമാനത്തില്‍ മരിച്ചിരിക്കുന്നത്. മരിച്ചയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്നയാളെന്ന് സംശയിക്കുന്ന 44കാരിയെ ഉത്തേജകമരുന്ന് സഹിതം അറസ്റ്റ് ചെയ്തു. യുവാവിനെ അക്രമണം ചെറുക്കാനുള്ള ശ്രമത്തിനിടയിലാണ് യാത്രക്കാരന് കടിയേറ്റത്. വിമാനത്തിലുണ്ടായിരുന്ന മറ്റുള്ള യാത്രക്കാരില്‍ ചിലരും ഇയാളെ അടക്കി നിര്‍ത്താന്‍ ബലം പ്രയോഗിക്കുകയും കെട്ടിയിടുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തേജകമരുന്നമായി പിടിയിലായ സ്ത്രീ മരിച്ചയാള്‍ക്കൊപ്പമുണ്ടായിരുന്ന ആളാണോ എന്നതിനെക്കുറിച്ച് ഗാര്‍ഡെയ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് വിമാനം കോര്‍ക്ക് എയര്‍പോര്‍ട്ടിലേക്ക് തിരിച്ച് വിടുകയും ചെയ്തു.
യുവാവിന്റ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി. ആക്രമണം അതിര് വിട്ടപ്പോള്‍ ഇയാളെ വിമാനത്തിന്റെ പുറക് വശത്തെ സീറ്റുകളുടെ നിരയ്ക്കടുത്ത് കെട്ടിയിട്ടിരുന്നുവെന്ന് സഹയാത്രികര്‍ പറഞ്ഞു. മര്‍ദനമേറ്റിട്ടാണോ മറ്റെന്തെങ്കിലും കാരണത്താലാണോ യാത്രക്കാരന്‍ മരിച്ചതെന്നതിനെക്കുറിച്ച് പോസ്റ്റ് മോര്‍ട്ടത്തിലൂടെ തെളിയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതു സംബന്ധിച്ച അന്തിമഫലങ്ങള്‍ പുറത്ത് വന്നിട്ടില്ല.
വിമാനത്തിലെ ഡോക്ടറും നഴ്‌സുമാരും ആക്രണകാരിയായ യുവാവിനെ ശാന്തനാക്കാന്‍ ശ്രമിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ മെഡിക്കല്‍ രംഗത്തുള്ള ആരെങ്കിലുമുണ്ടോയെന്ന് പൈലറ്റ് ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.ഒരു യാത്രക്കാരന്‍ വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും ഒന്നോ രണ്ടോ യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുമുണ്ടെന്ന് ലാന്‍ഡിംഗിന് അനുമതി ചോദിക്കുന്നതിന്റെ ഭാഗമായി പൈലറ്റ് ഫ്‌ലൈറ്റ് കണ്‍ട്രോളര്‍മാരെ അറിയിക്കുകയും ചെയ്തിരുന്നു. വിമാനത്തില്‍ 168 യാത്രക്കാരും ആറ് ക്രൂ മെമ്പര്‍മാരുമാണുണ്ടായിരുന്നത്. ഓഫീസര്‍മാര്‍ കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്നാണ് ഗാര്‍ഡെയ് പറയുന്നത്. ഫ്‌ലൈറ്റ് ഇഐ485 കോര്‍ക്ക് വിമാനത്താവളത്തില്‍ ഇന്നലെ വൈകുന്നേരം 5.40ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha