വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ വീട്ടമ്മയോട് ഇരുപത്തിയാറുകാരന് പ്രണയം, തനിക്കൊനൊപ്പം ഒന്നിച്ച് കഴിയാൻ വിസമ്മതിച്ച മുപ്പത്തിയഞ്ചുകാരിയെ വെട്ടുകത്തികൊണ്ട് ആക്രമിച്ച യുവാവ് പിടിയിൽ...!!

കൂടെ താമസിക്കാൻ വിസമ്മതിച്ച് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍.തിരുവനന്തപുരം കരകുളത്താണ് സംഭവം. കണ്ണണിക്കോണം പള്ളിത്തരവീട്ടില്‍ എസ് അഖിലിനെയാണ് (26) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടമ്മയോട് ഇയാള്‍ക്ക് പ്രണയമായിരുന്നു. തനിക്കൊപ്പം കഴിയണമെന്ന് പറഞ്ഞ് മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയെ യുവാവ് പല തവണ നിര്‍ബന്ധിച്ചിരുന്നു.എന്നാൽ ഇരുപത്തിയാറുകാരന്റെ ആവശ്യം യുവതി നിരസിച്ചതോടെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
വെട്ടുകത്തിയുമായി കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അഖില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടമ്മയെ മര്‍ദ്ദിക്കുകയുമായിരുന്നു. നെടുമങ്ങാട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























