സുഹൃത്തുക്കള്‍ക്ക് കുടിവെള്ളവുമായി ടെറസിന് മുകളിലേക്ക് പോയി,താമസസ്ഥലത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഹോട്ടല്‍ ജീവനക്കാരൻ മരിച്ചു, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ ഹോട്ടല്‍ ജീവനക്കാരൻ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി കൊച്ചരിക്കുടിയില്‍ ജോളി ഐപ്പിന്റെ മകന്‍ അമല്‍ കെ.ജോളി (24) ആണ് മരിച്ചത്. കുമരകം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കുമരകം ബോട്ട് ജെട്ടിയിലാണ് സംഭവം. ഹോട്ടലില്‍ രാത്രി 12.30 വരെ ജോലി ചെയ്തതിന് ശേഷം താമസസ്ഥലത്ത് എത്തിയ അമല്‍ സുഹൃത്തുക്കള്‍ക്ക് കുടിവെള്ളം നല്‍കാന്‍ വേണ്ടിയാണ് കെട്ടിടത്തിന്റെ ടെറസ്സില്‍ എത്തിയത്.
മുറിയുടെ വാതില്‍ അടയുന്ന ശബ്ദം കേട്ട് ടെറസ്സില്‍ നിന്ന് താഴേക്ക് നോക്കാന്‍ ശ്രമിക്കവേ താഴേക്ക് വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഈ കെട്ടിടത്തിന് സമീപമുള്ള വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നും പറയപ്പെടുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha


























