രാജ്യം രക്ഷാബന്ധൻ ആഘോഷിക്കുന്ന വേളയിൽ,മോദിക്ക് രക്ഷാബന്ധൻ രാഖി കെട്ടിയ ഈ കുട്ടികൾ ആരൊക്കെയെന്നറിയുമോ? രക്ഷാബന്ധൻ ആഘോഷമാക്കി കുട്ടികൾ..

ഏറെ പ്രത്യേകതകൾ ഉളള രക്ഷാബന്ധൻ എന്നാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. രക്ഷാബന്ധൻ ദിനത്തിൽ വൃന്ദാവനിലെ വിധവകൾ 501 രാഖികളും 75 ദേശീയ പതാകകളും പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്തു. വൃന്ദാവനിലെ മാ ശാരദ, രാധാ തില ആശ്രമങ്ങളിൽ താമസിക്കുന്ന വിധവകൾ പ്രധാനമന്ത്രി മോദിയുടെ കളർ ഫോട്ടോകളുള്ള രാഖികൾ സ്വയം നിർമ്മിച്ചാണ് അയച്ചുകൊടുത്തത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി രക്ഷാബന്ധൻ ആശംസകൾ നേർന്നു.
സാഹോദര്യത്തിന്റേയും പരസ്പര സംരക്ഷണത്തിന്റേയും സന്ദേശമാണ് രക്ഷാബന്ധൻ നൽകുന്നതെന്നും ശക്തമായ കുടുംബ ബന്ധം ഇന്ത്യയുടെ സാംസ്‌കാരിക സാമൂഹ്യജീവിതത്തിന്റെ ശക്തിയാണെന്നും ഇരുവരും സന്ദേശത്തിലൂടെ അറിയിച്ചു.ഇത്തവണ പ്രധാനമന്ത്രിക്ക് രക്ഷാബന്ധൻ രാഖി കെട്ടാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയത് നിരവധി കുട്ടികളാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്യൂൺ, ഗാർഡനർ, സ്വീപ്പർ, ഡ്രൈവർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളാണ് മോദിക്ക് രാഖി കെട്ടി നൽകിയത്.
ഉത്തരേന്ത്യയിലാണ് രക്ഷാബന്ധൻ ദിവസം പ്രധാനമായും ആഘോഷിക്കുന്നത്. സാഹോദര്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ദിവസമാണ് രക്ഷാബന്ധൻ. ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണ മാസത്തിലെ പൂർണ ചന്ദ്ര ദിവസമാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. മഹത്തായ സഹോദരിസഹോദര ബന്ധത്തിന്റെ സന്ദേശമാണ് ഈ ദിവസം വിളിച്ചോതുന്നത്.ഓഫീസിലെ സാധാരണ ജീവനക്കാരുടെ മക്കളോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ആഘോഷപരിപാടികൾ നടന്നത്. പെൺകുട്ടികൾ പ്രധാനമന്ത്രിയുടെ കൈയ്യിൽ രാഖി കെട്ടിക്കൊടുത്തു.
https://www.facebook.com/Malayalivartha























