ജ്യേഷ്ഠന്റെ കഴുത്തറുത്തതിന് ശേഷം സുഖമായി ഉറങ്ങി.. അച്ഛനും അമ്മയും വേറെ വീട്ടിൽ.. ഇരുവരും മാത്രമുള്ള വീട്ടിൽ വഴക്ക് പതിവ്.. ഗുണ്ടാ ലിസ്റ്റിൽ പേര് പിന്നീട് വീട്ടിലെ നല്ല കുട്ടി... രാവിലെ ജോലിക്ക് പോവും വൈകിട്ട് ചേട്ടനുമായി മദ്യപാനവും വാക്ക് തർക്കവും.. കുത്തിയത് ഒറ്റത്തവണ മാത്രമേയുള്ളൂവെങ്കിലും നെഞ്ചിൽ ആഴത്തിൽ മുറിവേറ്റു... തിരുവനന്തപുരം കഴക്കൂട്ടത്തെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്!!

വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. സംഭവം നടന്നിരിക്കുന്നത് തിരുവനന്തപുരം കഴക്കൂട്ടത്താണ്. പുല്ലാട്ടുകരി സ്വദേശി രാജുവാണ് മരിച്ചത്. ഇയാൾക്ക് 42 വയസായിരുന്നു. പ്രതിയായ അനുജൻ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.കഴക്കൂട്ടം പുല്ലാട്ടുകരി കോളനിയിൽ ഒരുമിച്ചിരുന്ന് മദ്യപാനം നടത്തുകയായിരുന്ന അനുജനും ചേട്ടനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് അനുജൻ ജ്യേഷ്ഠനെ കുത്തിയത്. കുത്തിയത് ഒറ്റത്തവണ മാത്രമേയുള്ളൂവെങ്കിലും നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ രാജു അവിടെത്തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും രാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
രാജുവിനെ കത്തിയെടുത്ത് കുത്തുമ്പോൾ രാജ മദ്യലഹരിയിലായിരുന്നു വെന്നാണ് പ്രാഥമിക വിവരം.നാട്ടുകാർ പറയുന്ന വിവരമനുസരിച്ച് ഇരുവരും മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നുവെന്നാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് വഴക്ക് തുടങ്ങിയത്. ഇവർ സ്ഥിരമായി വഴക്കടിക്കുന്നതിനാൽ അയൽവാസികൾ ഇത് കാര്യമാക്കിയില്ല. ഓട്ടോ ഡ്രൈവറായ രാജയുടെ വാഹനത്തിലാണ് രാജുവിനെ ആശുപത്രിയിലെത്തിച്ചത്. രാജു മരിച്ചെന്ന് ഉറപ്പായാതോടെ രാജയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴക്കൂട്ടത്തെ സിഐടിയു ചുമട്ടുതൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു.
https://www.facebook.com/Malayalivartha























