സിനിമാ പോസ്റ്ററിലെ പരസ്യവാചകത്തെ പരസ്യമെന്ന നിലയില്‍ കണ്ടാൽ മതി; വിമർശനങ്ങൾ സ്വാഭാവികമാണ്, കേരളമുണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത് എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

'ന്നാ താൻ കേസ് കൊട്' എന്ന സിനിമാ പോസ്റ്ററിലെ പരസ്യവാചകത്തെ പരസ്യമെന്ന നിലയില്‍ കണ്ടാൽ മതിയെന്ന് വ്യക്തമാക്കി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇത്തരത്തിലുള്ള വിമർശനങ്ങൾ സ്വാഭാവികമാണ്. സിനിമയുടെ പരസ്യത്തെ ആ നിലയിലെടുക്കണം. ചിത്രത്തിനെതിരെയുള്ള സൈബർ ആക്രമണത്തെക്കുറിച്ചറിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ കേരളമുണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത്. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സുതാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്. ക്രിയാത്മകമായ വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വാഗതം ചെയ്യുമെന്നും വ്യക്തിക്കോ സംഘടനക്കോ സിനിമക്കോ വിമർശിക്കാമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
കൂടാതെ സിനിമയുടെ 'തിയറ്ററിലേക്കുളള വഴിയില്‍ കുഴിയുണ്ട്,എന്നാലും വന്നേക്കണേ'..എന്ന പോസ്റ്ററിനെതിരെയാണ് ഇടതു അനുകൂല പ്രൊഫൈലുകള്‍ വിമര്‍ശനമുയര്‍ത്തുന്നത്. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം എന്നത്.
അതേസമയം ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
നമ്മള്‍ കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് കാണുകയാണെങ്കില്‍ സ്മൂത്ത് ആയിട്ട് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നായിരുന്നു വിഷയത്തില്‍ കുഞ്ചാക്കോ ബോബന്‍റെ പ്രതികരണം എന്നത്.
https://www.facebook.com/Malayalivartha























