ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ കൊലപ്പെടുത്തിയത് സഹപ്രവർത്തകരായ സിപിഎമ്മുകാർ തന്നെയാണെന്ന് ദൃക്സാക്ഷി സുരേഷ്; വീണ്ടും പറയുന്നു കമ്മ്യൂണിസ്റ്റുകൾ വഞ്ചകന്മാരാണ്; മാനവികത തൊട്ടു തീണ്ടാത്തവരാണ്; പാലക്കാട് കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വന്നിരിക്കുന്നുവെന്ന വിവരം പങ്കു വച്ച് സന്ദീപ് വാചസ്പതി

പാലക്കാട് കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വന്നിരിക്കുന്നുവെന്ന വിവരം പങ്കു വച്ച് സന്ദീപ് വാചസ്പതി. ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ കൊലപ്പെടുത്തിയത് സഹപ്രവർത്തകരായ സിപിഎമ്മുകാർ തന്നെയാണെന്ന് ദൃക്സാക്ഷി സുരേഷ്. പറഞ്ഞുവെന്ന വിവരമാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. സന്ദീപ് വാചസ്പതിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പാലക്കാട് കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ കൊലപ്പെടുത്തിയത് സഹപ്രവർത്തകരായ സിപിഎമ്മുകാർ തന്നെയാണെന്ന് ദൃക്സാക്ഷി സുരേഷ്. കൊലപാതക സംഘത്തിൽ തൻ്റെ മകനും ഉണ്ടായിരുന്നു. ഷാജഹാനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്നെയും കൊല്ലാൻ തുടങ്ങി.
അച്ഛനാണ് എന്ന് മകൻ വിളിച്ചു പറഞ്ഞപ്പോഴാണ് തന്നെ കൊല്ലാതെ വിട്ടതെന്നും സുരേഷിൻ്റെ വെളിപ്പെടുത്തൽ. ദേശാഭിമാനി വരുത്തുന്നതിനെച്ചൊല്ലി പാർട്ടിയും ഷാജഹാനുമായി തർക്കമുണ്ടായിരുന്നു എന്നും സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വീണ്ടും പറയുന്നു കമ്മ്യൂണിസ്റ്റുകൾ വഞ്ചകന്മാരാണ്. മാനവികത തൊട്ടു തീണ്ടാത്തവരാണ്.
https://www.facebook.com/Malayalivartha























