സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ, രണ്ടാഴ്ച നീണ്ടുനില്ക്കുന്ന മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നാളെ ആരംഭിക്കും

സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ, രണ്ടാഴ്ച നീണ്ടുനില്ക്കുന്ന മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നാളെ ആരംഭിക്കും.
ഹൊസൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ നല്കുന്ന ധ്യാനചിന്തകള്‍ സ്വീകരിച്ച് ആദ്യദിവസം രാവിലെ മെത്രാന്മാര്‍ പ്രാര്‍ഥനയിലും നിശബ്ദതയിലും സിനഡിനായി ഒരുങ്ങും.
തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്മാര്‍ ദിവ്യബലിയര്‍പ്പിക്കും. സെമിനാരി പരിശീലനം, പ്രേഷിതപ്രവര്‍ത്തനം, കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികള്‍ എന്നീ വിഷയങ്ങളില്‍ ഊന്നല്‍ നല്കിയുള്ള ചര്‍ച്ചകള്‍ സിനഡില്‍ ഉണ്ടായേക്കും.
"
https://www.facebook.com/Malayalivartha























