എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു 'കോളിളക്കം' ജയന്റെ ജീവിതത്തിന് വിധി കൽപിച്ചിരുന്നതെങ്കിൽ തീർച്ചയായും അദ്ദേഹം സ്വയം വെടിവെച്ച് മരിക്കുമായിരുന്നു; പരസഹായത്തിനായി കൈനീട്ടിക്കൊണ്ടുള്ള ഒരു ജീവിതത്തിലൂടെ ഒരു നിമിഷം പോലും സഞ്ചരിക്കാൻ അയാൾക്കാവുമായിരുന്നില്ല; കാരണം അയാൾ ജയനായിരുന്നു; ആരായിരുന്നു മലയാളിക്ക് ജയൻ? ഹരീഷ് പേരടിയുടെ കുറിപ്പ് ശ്രദ്ധേയം

ആരായിരുന്നു മലയാളിക്ക് ജയൻ? ടെൽബ്രെയ്ൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന 'മേഘം മറയ്ക്കാത്ത താരം'.2022 നവംബർ 16 ന് പുസ്തകം വായനക്കാരിലെക്കെത്തുകയാണ്. ജയനെ കുറിച്ചുള്ള ബുക്കിനെ കുറിച്ചുള്ള സന്തോഷം പങ്കു വച്ച് ഹരീഷ് പേരടി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ജയൻ മരിച്ചില്ലായിരുന്നുവെങ്കിൽ...!
ഇന്ത്യൻ നേവിയിൽ 16വർഷം സേവനമനുഷ്ഠിച്ച ധീരനായ സൈനീകനായിരുന്നു കൃഷ്ണൻ നായർ എന്ന ജയൻ .ആ ധീരത ജയനെന്ന നടനിലുമുണ്ടായിരുന്നു. എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു 'കോളിളക്കം' ജയന്റെ ജീവിതത്തിന് വിധി കൽപിച്ചിരുന്നതെങ്കിൽ തീർച്ചയായും കൃഷ്ണൻ നായർ സ്വയം വെടിവെച്ച് മരിക്കുമായിരുന്നു.
പരസഹായത്തിനായി കൈനീട്ടിക്കൊണ്ടുള്ള ഒരു ജീവിതത്തിലൂടെ ഒരു നിമിഷം പോലും സഞ്ചരിക്കാൻ അയാൾക്കാവുമായിരുന്നില്ല. കാരണം അയാൾ ജയനായിരുന്നു. എന്തിനെയും ജയിച്ചു ശീലമുള്ള ഒരാൾ. ഒരർത്ഥത്തിൽ മരണത്തെപ്പോലും! ആരായിരുന്നു മലയാളിക്ക് ജയൻ? എന്ന അന്വേഷണത്തിൽ ആരംഭിക്കുന്നു ടെൽബ്രെയ്ൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന 'മേഘം മറയ്ക്കാത്ത താരം'.2022 നവംബർ 16 ന് പുസ്തകം വായനക്കാരിലെക്കെത്തും.ആശംസകളോടെ...
https://www.facebook.com/Malayalivartha























