പാലക്കാട് ഷാജഹാൻ കൊലപാതകത്തിന് പിന്നിൽ സിപിഎംകാര്‍ തന്നെ, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി, സിപിഎം പ്രവര്‍ത്തരായ ശബരിയും അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്ന് സുരേഷ്, ആര്‍എസ്എസ് കൊലപാതകമാണിതെന്ന സിപിഎം ആരോപണത്തിന് പിന്നാലെ സ്വന്തം പാർട്ടി പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ

പാലക്കാട് സിപിഐഎം പ്രവര്‍ത്തകനായ ഷാജഹാനെ വെട്ടി കൊലപ്പെടുത്തിയതിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ഷാജഹാനെ വെട്ടിയത് സിപിഐഎംകാര്‍ തന്നെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദൃക്‌സാക്ഷി. ആര്‍എസ്എസ് നടത്തിയ കൊലപാതകമാണിതെന്ന സിപിഎം ആരോപണത്തിന് പിന്നാലെയാണ് സ്വന്തം പാർട്ടി പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന വെളിപ്പെടുത്തൽ.
ഡിവൈഎഫ്‌ഐയില്‍ നിന്ന് അടുത്ത കാലത്ത് ബിജെപിയിലേക്കു പോയ 2 പേരാണ് കൊലപാതകത്തിന്റെ ആസൂത്രകരെന്നുപോലും സിപിഎം ആരോപിച്ചിരുന്നു.ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രദേശത്തുണ്ടായിരുന്നെന്നും ഷാജഹാനെ ആശുപത്രിയിലെത്തിച്ച സുരേഷ് ആരോപിക്കുന്നു. സിപിഐഎം പ്രവര്‍ത്തരായ ശബരിയും അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്നും സുരേഷ് പറയുന്നു. എന്നാല്‍ സുരേഷിന്റെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനോ അധികൃതര്‍ക്കോ ലഭിച്ചിട്ടില്ല.
ഷാജഹാനെ വീടിന് വെളിയിലിട്ടാണ് ശബരിയും അനീഷും വെട്ടിയതെന്നാണ് സുരേഷ് പറയുന്നത്. ബൈക്കിലെത്തിയ അക്രമികള്‍ ഷാജഹാന്‍ വീടിന് പുറത്തേക്ക് വരാന്‍ കാത്തിരിക്കുകയായിരുന്നു. രാത്രി 9.15ഓടെയാണ് സംഭവം നടന്നത്. സുരേഷിന്റെ പേര് സംഭവത്തിന്റെ ദൃക്‌സാക്ഷിയായി എഫ്‌ഐആറില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശബരി എന്ന ആളാണ് ആദ്യം ഷാജഹാനെ വെട്ടിയതെന്ന് സുരേഷ് പറയുന്നു. പിന്നീട് അനീഷും ഇയാള്‍ക്കൊപ്പം ചേര്‍ന്നു. സിപിഐഎം സജീവ പ്രവര്‍ത്തകരായിരുന്ന ഇരുവരും ഇപ്പോള്‍ കുറച്ചുനാളായി പാര്‍ട്ടിയോട് അകന്നുനില്‍ക്കുകയാണെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐ എം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമാണ് കൊല്ലപ്പെട്ട എസ് ഷാജഹാൻ. കുന്നങ്കാട് ജങ്ഷനില്‍ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഷാജഹാന്റെ കാലിലും തലയ്ക്ക് പിറകിലുമായാണ് വെട്ടേറ്റത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങാന്‍ കുന്നങ്കാട് ജങ്ഷനില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. വെട്ടിയ ശേഷം അഞ്ച് പേരും ഓടി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന സുരേഷും സുഹൃത്തുക്കളും ചേര്‍ന്നാണ് ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചയില്‍. സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha























