പനിക്ക് പിന്നാലെ ശ്വാസ തടസ്സമുണ്ടായി; ബന്ധുക്കൾ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപ്പോയി; ഡ്യൂട്ടി ഡോക്ടർ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാൻ പറഞ്ഞു; ഡോക്‌ടറുടെ നിർദേശത്തിൽ ഓക്സിജൻ മാസ്ക്ക് ധരിപ്പിച്ച് ആശുപത്രിയിലെ ആംബുലൻസിൽ കയറ്റി; വാഹനം പുറപ്പെട്ട് ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് മകനോട് പറഞ്ഞു; ആംബുലൻസ് ഡ്രൈവറോട് പറഞ്ഞപ്പോൾ സംഭവിച്ചത് മറ്റൊന്ന്! ഓക്സിജൻ കിട്ടാതെ രോഗിക്ക് ദാരുണാന്ത്യം

ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ രോഗിക്ക് ദാരുണാന്ത്യം. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിക്കായിരുന്നു ഇത്തരത്തിലൊരു ദാരുണാന്ത്യം സംഭവിച്ചത്. തിരുവല്ല പടിഞ്ഞാറെ വെൺപാല ഇരുപത്തിരണ്ടിൽ രാജൻ (67) ആണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഓക്സിജൻ കിട്ടാതെയുള്ള മരണമെന്നാണ് മെഡിക്കൽ കോളജിലെ റിപ്പോർട്ടിലുള്ളത്. ഞായറാഴ്ച രാത്രിയിലായിരുന്നു ഈ സംഭവം നടന്നത്.
പനിയെ തുടർന്ന് രാജന് ശ്വാസതടസ്സം അനുഭവപ്പെട്ടു. അദ്ദേഹത്തെ ബന്ധുക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ കൊണ്ടുപ്പോയി. എന്നാൽ ഡ്യൂട്ടി ഡോക്ടർ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാൻ പറഞ്ഞു. ഡോക്‌ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ആംബുലൻസിലായിരുന്നു അവിടേക്ക് പോയത്. ഓക്സിജൻ മാസ്ക് രാജൻ ധരിച്ചു. എന്നാൽ വാഹനം പുറപ്പെട്ട് ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ രാജന് ശ്വാസതടസ്സം നേരിട്ടു.
തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് രാജൻ കൂടെയുണ്ടായിരുന്ന മകൻ ഗിരീഷിനോട് പറഞ്ഞു. ഇക്കാര്യം ആംബുലൻസ് ഡ്രൈവറെ അറിയിച്ചു. എന്നാൽ ഡ്രൈവർ വാഹനം നിർത്താൻ തയാറായില്ല. ഇത്തരത്തിലൊരു ആരോപണമാണ് ബന്ധുക്കൾ ഉന്നയിച്ചത്. തകഴിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പറഞ്ഞപ്പോൾ ഡ്രൈവർ വാഹനം നിർത്തിയില്ല.
വണ്ടാനം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രാജൻ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ രാജനെ കൊണ്ടു പോകുന്നതിനു തൊട്ടു മുന്നേ ആംബുലൻസ് ഡ്രൈവർ മാറ്റി. ഇത്തരത്തിൽ നിരവധി ആക്ഷേപം ബന്ധുക്കൾ ഉന്നയിക്കുന്നു. രാജന്റെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























