കോഴിക്കോട് മാവേലി എക്‌സ്പ്രസിന് നേരെ ബോംബേറ്: യാത്രക്കാരന്റെ കാലില്‍ സ്‌ഫോടക വസ്തു തട്ടിത്തെറിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

കോഴിക്കോട് മാവേലി എക്‌സ്പ്രസിനു നേരെ ബോംബേറ്. യാത്രക്കാരനായ യുവാവിന്റെ കാലില്‍ സ്‌ഫോടക വസ്തു തട്ടിത്തെറിച്ചതിനാൽ വൻ അപകടം ഒഴിവായതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 10.32 ന് ആണ് സ്‌ഫോടകവസ്തു എറിഞ്ഞത്. വെള്ളയില്‍ റെയില്‍വെ സ്റ്റേഷന്‍ കടന്നുപോകവെയാണ് സംഭവമുണ്ടായത്.
അതേസമയം ട്രെയിനിന്റെ വാതിലിനരികില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ ഷാഹുല്‍ ഹമീദിന്റെ (36) ഷൂവില്‍ തട്ടി പുറത്തേക്ക് തെറിച്ച ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. മാത്രമല്ല സ്‌ഫോടകവസ്തു പുറത്തുനിന്നു പൊട്ടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. മാത്രമല്ല ഇതേ ട്രെയിനില്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നു കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പി എ മുഹമ്മദ് റിയാസും കയറാനിരിക്കെയാണ് ആക്രമണം.
മാത്രമല്ല വെള്ളയില്‍ സ്റ്റേഷനില്‍ ട്രെയിന്‍ കടന്നുപോകുന്നതിനിടയില്‍ പ്ലാറ്റ്‌ഫോമിന്റെ കിഴക്കു ഭാഗത്തുനിന്നാണ് ജനറല്‍ കോച്ചിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞത്. സംഭവത്തിൽ പോലീസും ആര്‍പിഎഫും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























