സ്വാതന്ത്ര്യദിനത്തില്‍ 75 ആം ആദ്മി ക്ലിനിക്കുകള്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്‍...

സ്വാതന്ത്ര്യദിനത്തില്‍ 75 ആം ആദ്മി ക്ലിനിക്കുകള്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്‍. സ്വാതന്ത്രലബ്ധിയുടെ 75ാം വാര്‍ഷികത്തില്‍ ലുധിയാനയില്‍ ഗുരു നാനാക് സ്റ്റേഡിയത്തില്‍ ജനങ്ങളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ പാദത്തില്‍ 75 ക്ലിനിക്കുകള്‍ തുടങ്ങാനാണ് പദ്ധതിയെന്ന് പഞ്ചാബ് ആരോഗ്യമന്ത്രാലയം . രാജ്യത്തിനായി പ്രയത്‌നിക്കുന്ന ഇന്ത്യന്‍ സൈനികരെ പ്രശംസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
'പഞ്ചാബിലെ ഓരോ ഗ്രാമത്തിലും സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായവരുടെ സ്മാരകമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിലുള്ള പഞ്ചാബി യുവാക്കളാണ് അതിര്‍ത്തി കാക്കുന്നത്'- മന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























