പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം; സമാധാനം തകര്‍ക്കാര്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന നിലപാടിലാണ് സിപിഎം. എന്നാൽ ഈ നിലപാട് ഏറ്റെടുക്കാതെ സിപിഐ. മതരാഷ്ട്രവാദത്തെ എതിര്‍ക്കുന്നതിനാലാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നും ഇതിനുപിന്നില്‍ ആര്‍.എസ്.എസ് ആണെന്നുമായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണം എന്നത്.
അതേസമയം കൊലപാതകമുണ്ടായാല്‍ ഉടന്‍ തന്നെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാടെടുക്കുകയുണ്ടായി. സമാധാനം തകര്‍ക്കാര്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. നിയമസഭയിലുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.
അതോടൊപ്പം തന്നെ പാലക്കാട് സിപിഐഎം പ്രവര്‍ത്തകനായ ഷാജഹാനെ വെട്ടി കൊലപ്പെടുത്തിയതിൽ പുതിയ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്ത് എത്തിയിരിക്കുകയാണ്. ഷാജഹാനെ വെട്ടിയത് സിപിഐഎംകാര്‍ തന്നെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദൃക്‌സാക്ഷി. ആര്‍എസ്എസ് നടത്തിയ കൊലപാതകമാണിതെന്ന സിപിഎം ആരോപണത്തിന് പിന്നാലെയാണ് സ്വന്തം പാർട്ടി പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന വെളിപ്പെടുത്തൽ എന്നത്.
ഡിവൈഎഫ്‌ഐയില്‍ നിന്ന് അടുത്ത കാലത്ത് ബിജെപിയിലേക്കു പോയ 2 പേരാണ് കൊലപാതകത്തിന്റെ ആസൂത്രകരെന്നുപോലും സിപിഎം ആരോപിച്ചിരുന്നു.ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രദേശത്തുണ്ടായിരുന്നെന്നും ഷാജഹാനെ ആശുപത്രിയിലെത്തിച്ച സുരേഷ് ആരോപിക്കുന്നു. സിപിഐഎം പ്രവര്‍ത്തരായ ശബരിയും അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്നും സുരേഷ് പറയുന്നു. എന്നാല്‍ സുരേഷിന്റെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനോ അധികൃതര്‍ക്കോ ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























