രോഗി ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി വീണ ജോർജ്; പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫിസറോടായിരുന്നു റിപ്പോർട്ട് തേടിയത്; പൊലീസിൽ പരാതി നൽകി രാജന്‍റെ ബന്ധുക്കൾ

ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ രോഗിക്ക് ദാരുണാന്ത്യം സംഭവിച്ച വാർത്ത വളരെ വേദനയോടെയാണ് നാം അറിഞ്ഞത്. ഇപ്പോൾ ഈ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ഇടപ്പെട്ടിരിക്കുകയാണ്. രോഗി ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടിയിരിക്കുകയാണ് ആരോഗ്യ മന്ത്രി. റിപ്പോർട്ട് തേടിയത് പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫിസറോടായിരുന്നു.
അതേസമയം ഓക്സിജൻ കിട്ടാതെ മരിച്ച പടിഞ്ഞാറെ വെൺപാല സ്വദേശി രാജന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പുളിക്കീഴ് പൊലീസ് രാജന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരിക്കുകയാണ്. അസ്വഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് പുളിക്കീഴ് പൊലീസ്.
പനിക്ക് പിന്നാലെ ശ്വാസം മുട്ടൽ ഉണ്ടായ തിരുവല്ല സ്വദേശി രാജന്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിക്കായിരുന്നു ഇത്തരത്തിലൊരു ദാരുണാന്ത്യം സംഭവിച്ചത്. തിരുവല്ല പടിഞ്ഞാറെ വെൺപാല ഇരുപത്തിരണ്ടിൽ രാജൻ (67) ആണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഓക്സിജൻ കിട്ടാതെയുള്ള മരണമെന്നാണ് മെഡിക്കൽ കോളജിലെ റിപ്പോർട്ടിലുള്ളത്. ഞായറാഴ്ച രാത്രിയിലായിരുന്നു ഈ സംഭവം നടന്നത്.
പനിയെ തുടർന്ന് രാജന് ശ്വാസതടസ്സം അനുഭവപ്പെട്ടു. അദ്ദേഹത്തെ ബന്ധുക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ കൊണ്ടുപ്പോയി. എന്നാൽ ഡ്യൂട്ടി ഡോക്ടർ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാൻ പറഞ്ഞു. ഡോക്‌ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ആംബുലൻസിലായിരുന്നു അവിടേക്ക് പോയത്. ഓക്സിജൻ മാസ്ക് രാജൻ ധരിച്ചു. എന്നാൽ വാഹനം പുറപ്പെട്ട് ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ രാജന് ശ്വാസതടസ്സം നേരിട്ടു. തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് രാജൻ കൂടെയുണ്ടായിരുന്ന മകൻ ഗിരീഷിനോട് പറഞ്ഞു. ഇക്കാര്യം ആംബുലൻസ് ഡ്രൈവറെ അറിയിച്ചു. എന്നാൽ ഡ്രൈവർ വാഹനം നിർത്താൻ തയാറായില്ല. ഇത്തരത്തിലൊരു ആരോപണമാണ് ബന്ധുക്കൾ ഉന്നയിച്ചത്.
https://www.facebook.com/Malayalivartha























