എല്ലാ പ്രതികളും പിടിയില്‍.... സി പി എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പിടിയിലായ എല്ലാ പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും... പ്രതികള്‍ ഒത്തുചേര്‍ന്നിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹോട്ടലിലെ സി സിടിവി ദൃശ്യങ്ങളില്‍ നിന്നു ശേഖരിച്ച് പോലീസ്

എല്ലാ പ്രതികളും പിടിയില്‍.... സി പി എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പിടിയിലായ എല്ലാ പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും... സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗവും കുന്നുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാന്റെ (40) കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളേയും പോലീസ് കസ്റ്റഡിയിലെടുത്തു.
മലമ്പുഴ കൊട്ടേക്കാട് സ്വദേശികളും ഒന്നുമുതല്‍ എട്ടുവരെ പ്രതികളുമായ ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ഇന്നലെ ഉച്ചയോടെ പിടികൂടിയ നവീന്‍(28), സിദ്ധാര്‍ഥന്‍(24) എന്നിവരെ ചോദ്യം ചെയത്‌പ്പോഴാണ് മറ്റു പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മൂന്നു സംഘങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ.
14 ന് വൈകുന്നേരം ചന്ദ്രനഗര്‍ ചാണക്യ ഹോട്ടലില്‍ പ്രതികള്‍ ഒത്തുചേര്‍ന്നിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹോട്ടലിലെ സി സിടിവി ദൃശ്യങ്ങളില്‍ നിന്നു പോലീസ് ശേഖരിച്ചു.
അന്വേഷണ ഘട്ടത്തിലായതിനാല്‍ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ്് കൊട്ടേക്കാട് കുന്നുകാട് വീടിനടുത്തുവച്ച് ഷാജഹാന് വെട്ടേറ്റത്.
https://www.facebook.com/Malayalivartha























