കാട്ടാനയുടെ ആക്രമണം തുടരുന്നു... അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ജീവന്‍ നഷ്ടമായി

കാട്ടാനയുടെ ആക്രമണം തുടരുന്നു... അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ജീവന്‍ നഷ്ടമായി. അട്ടപ്പാടിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ മുതലത്തറ സ്വദേശി രാം ദാസ്(35)ആണ് മരിച്ചത്.
വൈകുന്നേരം ഏഴരമണിയോടെ സമീപത്തെ ഭവാനി പുഴയില്‍ നിന്ന് വെള്ളമെടുത്ത് വരുമ്പോഴായിരുന്നു രാംദാസിനെ കാട്ടാന ആക്രമിച്ചത്. അട്ടപ്പാടിയില്‍ ഈ മാസം രണ്ടാമത്തെ ഇത്തരത്തിലുള്ള മരണമാണ് ഇത്.
കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ അധികൃതര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നത് അട്ടപ്പാടിയിലെ പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.ഇതു വരെ ഇതിനൊരു പരിഹാരമായിട്ടില്ല. .
"
https://www.facebook.com/Malayalivartha























