Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

കണ്ണൂരിൽ കാറും, ബൈക്കും കൂട്ടിയിടിച്ച് ഇന്ധന ടാങ്ക് പൊട്ടി തീപിടിച്ചു: ബോധരഹിതരായി ഇരുവശങ്ങളിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രക്കാർ: തേപ്പുപണിക്കാരനെ കാണാൻ എത്തിയ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം! സാരമായി പൊള്ളലേറ്റ സുഹൃത്തിന്റെ വസ്ത്രത്തിനുള്ളിൽ കഞ്ചാവ്-തലനാരിഴയ്ക്ക് രക്ഷപെട്ട് കാറിൽ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവർ

20 AUGUST 2022 12:20 PM IST
മലയാളി വാര്‍ത്ത

കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 25കാരന് ദാരുണാന്ത്യം. ബൈക് യാത്രികനായ കര്‍ണാടക ചിക്കമംഗ്ലൂര്‍ സ്വദേശി ശംശീര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാലികി(26) നെ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് അപകടം നടന്നത്.

കര്‍ണാടകത്തില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈകും പഴയങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക് ഇടിച്ച ഉടന്‍ തന്നെ കാറിന്റെ ഇന്ധന ടാങ്ക് പൊട്ടുകയും തീപിടിക്കുകയുമായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ വാഹനത്തില്‍ നിന്നും ഇറങ്ങിയതിനാല്‍ ഡ്രൈവര്‍ മൊറാഴ സ്വദേശി രാധാകൃഷ്ണന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ കാറും ബൈകും പൂര്‍ണമായും കത്തിനശിച്ചു. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ശംശീര്‍ മരിക്കുന്നത്.

അപകടം നടന്നയുടൻ കാറിനും ബൈക്കിനും തീ പിടിച്ചത് പരിസരമാകെ ഏറെനേരം പരിഭ്രാന്തി പരത്തി. മുരിക്കഞ്ചേരി കുഞ്ഞരയാലിന് സമീപത്തെ വിമുക്തഭടൻ ജി.രാധാകൃഷ്ണനും സഹോദരി കമലാക്ഷിയും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ഇവർ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോകാൻ കണ്ണപുരം റെയിൽവേ സ്റ്റേഷനിലേക്ക് വരികയായിരുന്നു. കാറും ബൈക്കും കൂട്ടിയിടിച്ച ഉടനെ ബൈക്ക് യാത്രക്കാർ ഇരുവശങ്ങളിലേക്ക് തെറിച്ചുവീണു. അപ്പോൾത്തന്നെ ഇരുവർക്കും ബോധം നഷ്ടപ്പെട്ടു. ഇരുവരെയും ആംബുലൻസിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് ഷംസീറിനെ രക്ഷിക്കാനായില്ല.


കണ്ണപുരം പൊലീസും കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് പഴയങ്ങാടി- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.അതേ സമയം അപകടത്തിൽ സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ചിക്മഗളൂർ സ്വദേശി മാലിക്‌ദീനിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴാണ് വസ്ത്രങ്ങൾക്കിടയിൽനിന്ന് എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്ന് ലഭിച്ചത്.

പരിയാരം പോലീസ് ഇവ കസ്റ്റഡിയിലെടുത്തു. പരിയാരം എസ്.ഐ. നിബിൻ ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ചിക്മഗളൂരിൽനിന്നെത്തിയ ഇവരുടെ ബന്ധുക്കളെ പോലീസ് ചോദ്യംചെയ്തു. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ശാന്തിപുരയിൽ ടെക്സ്റ്റൈൽ ഷോപ്പ് നടത്തുന്ന മുഹമ്മദ് ഷംസീർ തേപ്പുപണിക്കാരനായ മാലിക് ദിനിനെ കാണാനാണ് കണ്ണൂരിലെത്തിയതെന്നാണ് വിവരം. ബൈക്കിൽ തീപിടിക്കുന്ന വസ്തുക്കളുണ്ടായിരുന്നോ എന്നത് ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കണ്ണപുരം പോലീസ്.

 

കണ്ണപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം ഷംഷീറിന്റെ മൃതദേഹം ബന്ധുക്കളെത്തി സംസ്‌കാര ചടങ്ങുകള്‍ക്കായി സ്വദേശത്തേക്ക് കൊണ്ടുപോയി. കണ്ണൂര്‍ ജില്ലയില്‍ സ്ഥിരമായി അപകടം നടക്കുന്ന റോഡുകളിലൊന്നാണ് പഴയങ്ങാടി കെ. എസ്. ടി.പി റോഡ്.വാഹനങ്ങളുടെ അമിതവേഗതയാണ് ഇവിടെ അപകടം നിത്യസംഭവമായി മാറാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഈ മേഖലയില്‍ ട്രാഫിക്ക് സിഗ്‌നലുകളോ പൊലിസോയില്ലാത്തത് വാഹനങ്ങളുടെ അമിതവേഗതയ്ക്കു കാരണമായി മാറുന്നുണ്ട്. ദേശീയ പാതയിലൂടെ വരേണ്ട ചരക്കുലോറികള്‍ ഇതുവഴിയാണ് വരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെയില്‍ ചെറുതും വലുതമായ അപകടങ്ങളില്‍ പത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (5 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (5 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (5 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (6 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (6 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (6 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (6 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (7 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (7 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (7 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (7 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (8 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (8 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (8 hours ago)

Malayali Vartha Recommends