പൂജപ്പുര സെന്‍ട്രല്‍ ജയില്‍വളപ്പിലെ ഗണപതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം!! കാണിക്ക വഞ്ചിയിലെ വിരലടയാളത്തിൽ എല്ലാം തെളിഞ്ഞു.. കള്ളൻ നല്ല നടപ്പിന് വിട്ടയച്ചയാൾ!!

മോഷ്ടാവ് മുന്‍ തടവുകാരനായ പത്തനംതിട്ട സ്വദേശിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാണിക്ക വഞ്ചിയിലെ വിരലടയാളം ഇയാളുടേതാണെന്നും തിരിച്ചറിഞ്ഞു. ജയിലില്‍നിന്ന് അടുത്തിടെയാണ് ഇയാള്‍ മോചിതനായത്.രണ്ടായിരം രൂപയോളം നഷ്ടമായതായാണ് കണക്ക്. 24 മണിക്കൂറും കനത്ത കാവലുള്ള ജയില്‍ ഓഫീസ് വളപ്പിനുള്ളിലാണ് ക്ഷേത്രം. ജയില്‍ വളപ്പിനുള്ളിലും പ്രധാന കവാടത്തിലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നിട്ടും മോഷണം നടന്നത് ജയില്‍ വകുപ്പിന് നാണക്കേടായി.
സുരക്ഷാ വീഴ്ചയില്‍ ജയില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണക്കേസില്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കി.
പ്രധാന കവാടത്തിനു പുറമേ മറ്റ് മൂന്നു വഴികളിലൂടെയും ജയില്‍ ഓഫീസ് വളപ്പിനുള്ളിലേക്കു വരാം.
ജയില്‍ വളപ്പിലെ പെട്രോള്‍ പമ്പ് വഴിയും രാജീവ് ഗാന്ധി ബയോ ടെക്നോളജി റോഡിലൂടെയും സബ് ജയില്‍ ഭാഗത്തു നിന്നുമുള്ള മറ്റ് മൂന്ന് വഴികളാണുള്ളത്. ഈ മൂന്ന് സ്ഥലത്തും രാത്രിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകാറില്ല. ഇതിലേതെങ്കിലും വഴിയാകും മോഷ്ടാവ് വളപ്പിനകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























