ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച, സ്വർണപ്പാളികൾ ഇളക്കിയുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു, ഓണപ്പൂജകൾക്കായി നട തുറക്കുന്നതിന് മുൻപായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ തീരുമാനം

ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ ചോര്‍ച്ച പരിഹരിക്കാൻ സ്വർണപ്പാളികൾ ഇളക്കിയുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു.ചോർച്ചയുള്ള ഭാഗങ്ങളിലെ സ്വർണ്ണപ്പാളികൾ ഇളക്കി തകരാറിലായ ആണികൾ മാറ്റി സ്ഥാപിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.ശ്രീകോവിലിൻ്റെ മേൽക്കൂരയിലെ സ്വർണ്ണപ്പാളികളുടെ മുഴുവൻ ആണികളും മാറ്റാണ് തീരുമാനം.
ശ്രീകോവിലിൻ്റെ ചോർച്ചയ്ക്ക് കാരണം ആണികൾ ദ്രവിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മാന്നാറിൽ നിന്നുള്ള ക്ഷേത്രം പണി വിദഗ്ധൻ അനന്തൻ ആശാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിശദമായ പരിശോധന നടത്തിയത്.
ശ്രീകോവിലിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് നിന്നാണ് മുൻവശത്തെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീണിരുന്നത്. ഈ ഭാഗത്ത് ഒന്നിലധികം ആണികൾ ദ്രവിച്ചതായും കണ്ടെത്തി. മേൽക്കൂരയുടെ മുകളിലെ സ്വർണ്ണപ്പാളികൾ സ്വർണ്ണം പൊതിഞ്ഞ ആണി ഉപയോഗിച്ചാണ് ഉറപ്പിച്ചിരുന്നത്.
സ്വർണ്ണപ്പാളികളിൽ വിടവ് മൂലം അതിലൂടെയും വെള്ളം താഴേക്ക് വീഴുന്നുണ്ട്. ഈ വിടവ് അടയ്ക്കാൻ പശ ഉപയോഗിക്കും. ഓണത്തിന് നട തുറക്കുന്നതിന് മുമ്പ് തന്നെ പണികൾ പൂർത്തീകരിക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha
























