വിഴിഞ്ഞം പദ്ധതി തടസപ്പെടുത്തരുത് ഹൈക്കോടതി; നിര്‍മാണ് നിര്‍ത്തിവെയ്ക്കാനാകില്ലെന്ന് സമരക്കാരോട് കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതി നിര്‍ത്തിവെയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രതിഷേധങ്ങള്‍ പദ്ധതി തടസപ്പെടുത്തിയാകരുത്. പരാതി ഉണ്ടെങ്കില്‍ ഉചിതമായ സ്ഥലത്ത് ഉന്നയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അദാനി ഗ്രൂപ്പും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കരാറെടുത്ത കമ്പനിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നിരവധി പരാതികളുണ്ടെന്നും പ്രദേശവാസികള്‍ക്ക് അനവധി ബുദ്ധിമുട്ടുകളുണ്ടെന്നും കേസിലെ എതിര്‍കക്ഷികളുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. ഇക്കാര്യങ്ങള്‍ ഉചിതമായ ഫോറത്തില്‍ അവതരിപ്പിക്കാമെന്നും പക്ഷേ, പദ്ധതി തടസപ്പെടുത്തുകയോ, ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുകയോ ചെയ്താല്‍ അത് അനുവദിക്കാനാകില്ലെന്നും കോടതി നിലപാട് സ്വീകരിച്ചു.
പദ്ധതി നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരം അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് അനു ശിവരാമന്‍ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍ തുടരാം. പക്ഷേ, പ്രവര്‍ത്തങ്ങള്‍ തടസപ്പെടുത്തരുത്. ക്രമസമാധാനം ഉറപ്പാക്കണമെമന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
ക്രമസമാധാനം പാലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും പോലീസ് അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അദാനി ഗ്രൂപ്പിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതുണ്ടെന്ന് കേസിലെ എതിര്‍കക്ഷികള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ബുധനാഴ്ചവരെ ഇതിന് സമയം അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ച ഒന്നാമത്തെ കേസായി വിഴിഞ്ഞം കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha
























