സലിംകുമാര്‍ ജില്ലാ സെക്രട്ടറി; കാനം പക്ഷത്തിന് തിരിച്ചടി:

ഇടുക്കി സിപിഐ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കാനം പക്ഷത്തിന് തോല്‍വി. ഇ.എസ്.ബിജിമോളെ തോല്‍പ്പിച്ച് കെ.സലിംകുമാര്‍ ജില്ലാ സെക്രട്ടറിയായി. 51 അംഗം കൗണ്‍സിലില്‍ 43 വോട്ടാണ് സലിംകുമാറിന് ലഭിച്ചത്.
സമ്മേളനത്തില്‍, പാര്‍ട്ടി മന്ത്രി കൈകാര്യം ചെയ്യുന്ന റവന്യു വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റവന്യു വകുപ്പ് യാതൊന്നും ചെയ്യുന്നില്ലെന്നായിരുന്നു ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിയില്‍ ഏകാധിപത്യ ഭരണമാണു നടത്തുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. സിപിഐ നേതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ പുല്ലുവിലയാണെന്നും പ്രതിനിധികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























