സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ അക്രമം നടത്തിയത് ഡി വൈ എഫ് ഐ; മുഖം രക്ഷിക്കാന്‍ എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു.

സിപിഎം ജില്ലാ ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസിന്റെ മുഖം രക്ഷിക്കാന്‍ എബിവിപി പ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി പോലീസ് വേട്ടയാടുന്നു എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍ സി ടി ശ്രീഹരി. സിപിഎമ്മിന്റെ കൊട്ടേഷന്‍ സംഘമായി കേരളം പോലീസ് മാറിയെന്ന് അദ്ദേഹം പറഞ്ഞു. ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ എഴുതി തയ്യാറാക്കിയ തിരക്കഥക്ക് കേരള പോലീസ് കൂട്ടുനില്‍ക്കുകയിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എബിവിപി സംസ്ഥാന ഓഫീസ് യാതൊരു പ്രകോപനവും കൂടാതെ അടിച്ചു തകര്‍ത്ത സിപിഎം ഭരണ പരാജയവും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നവും മറച്ചു വെക്കാന്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം ജില്ലാ ഓഫീസ് അക്രമിക്കപ്പെട്ടത്. എകെജി സെന്റര്‍ അക്രമവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാന്‍ കഴിയാതെ നാണം കെട്ട് നില്‍ക്കുന്ന ആഭ്യന്തര വകുപ്പും പോലീസും ജില്ലയില്‍ കലാപത്തിന് ശ്രമിക്കുകയാണ്. എബിവിപി ഓഫീസില്‍ അക്രമം നടത്തുകയും സംഘടനാ നേതാക്കളെ മര്‍ദിക്കുകയും ചെയ്ത പാര്‍ട്ടി കൗണ്‍സിലര്‍ ബാബു അടക്കമുള്ള ഗുണ്ടകളെ സംരക്ഷിക്കുന്ന നിലാപാടാണ് പോലീസ് സ്വീകരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കലാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എബിവിപി പ്രവര്‍ത്തകരെ അക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.
വഞ്ചിയൂര്‍ വനിതാ കൗണ്‍സിലറെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ എബിവിപി പ്രവര്‍ത്തകരെ മജിസ്‌ട്രേറ്റ് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. ഇതിന്റെ ജാള്യത മറക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ എഴുതി തയ്യാറാക്കി നല്‍കിയ ലിസ്റ്റ് പ്രകാരം എബിവിപി പ്രവര്‍ത്തകരെ ബോധപൂര്‍വ്വം പ്രതിപട്ടികയില്‍ ചേര്‍ക്കുകയായിരുന്നു. പാര്‍ട്ടി ഗുണ്ടകളുടെയും പോലീസിന്റെയും ക്രൂര മര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രവര്‍ത്തകരെയടക്കം പ്രതിപ്പട്ടികയില്‍ ചേര്‍ത്ത കേരള പോലീസ് സിപിഎമ്മിന്റെ കൊട്ടേഷന്‍ ടീമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പ്രസ്ഥാപിച്ചു.
ഭരണ പരാജയം മറച്ചു വെയ്ക്കാന്‍ പാര്‍ട്ടി അനുകൂലികളെ തലോടുകയും താലോലിക്കുകയും ചെയ്യുന്ന കേരള പൊലീസ് ജനാധിപത്യ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. എബിവിപി ഭരണ ഘടന അനുശാസിക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുകയും അടിച്ചൊതുക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതയെ നിയമപരമായി നേരിടും. വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം സിപിഎമ്മിന്റെയും ഭരണകൂടത്തിന്റെയും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിഷേധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























