സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം; ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു, മരിച്ചത് തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറു മരിച്ചത് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിൽത്സയിലിരിക്കെ...

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു. തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഒരുമാസം മുമ്പ് നായയുടെ കടിയേറ്റെങ്കിലും മൂന്നു ദിവസം മുമ്പാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിയത്. എം 6 യൂനിറ്റില്‍ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഇന്ന് വൈകിട്ടോടെ മരണം രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് നായകളില്‍ നിന്നും കടിയേറ്റ് ഈ വര്‍ഷം ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം ഉത്തരവിടുകയുണ്ടായി. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























