ജലീലിനെതിരെ ഡല്‍ഹി കോടതി; അറസ്റ്റ് ചെയ്യാന്‍ ഉടന്‍ ആളെത്തും; റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

'ആസാദി കാശ്മീര്‍' പരാമര്‍ശത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെയുള്ള പരാതിയില്‍ ദില്ലി പൊലീസിനോട് റിപ്പോര്‍ട്ട് തേടി ദില്ലി റോസ് അവന്യൂ കോടതി. ചൊവ്വാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, ജലീലിനെതിരെയുള്ള പരാതി അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ ദില്ലി പൊലീസ് നിയമിച്ചു. തിങ്കളാഴ്ചയാണ് പരാതി അന്വേഷിക്കാന്‍ ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ നിയമിച്ചത്. കെ ടി ജലീലിനെതിരെ ദില്ലി റോസ് അവന്യു കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിക്കാരന്‍ വിശദീകരിച്ചു. അഭിഭാഷകന്‍ ജി എസ് മണിയാണ് ജലീലിനെതിരെ ഹര്‍ജി നല്‍കിയത്. ഇന്ത്യ അധീന കാശ്മീര്‍, ആസാദ് കാശ്മീര്‍ തുടങ്ങിയ പരാമര്‍ശങ്ങളോട് കൂടിയ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
എന്നാല്‍, വിവാദ പോസ്റ്റില്‍ പത്തനംതിട്ട കീഴ്വായ്പ്പൂര്‍ പൊലീസ് കേസെടുത്തിരുന്നു. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയത്. 53 ബി പ്രകാരമാണ് വകുപ്പുകള്‍ ചുമത്തിയത്. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ കെടി ജലീല്‍ ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കാന്‍ ശ്രമിച്ചെന്നും എഫ് ഐ ആറില്‍ പറയുന്നു. ആര്‍ എസ് എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുണ്‍ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യല്‍ മഡജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ജലീലിന്റെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കുക. അതേസമയം ജലീലിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എ ബി വി പി നല്‍കിയ പരാതിയില്‍ കേസെടുക്കേണ്ടന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന്‍ നല്‍കിയ നിയമോപദേശം.
കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ കെ ടി ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കല്‍, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് എന്നിവയാണ് വകുപ്പുകള്‍.തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചെന്നുമാണ് എഫ്‌ഐആര്‍.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ ഭരണഘടനയെ അപമാനിക്കാന്‍ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുണ്‍ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യല്‍ മഡജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ജലീലിന്റെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടര്‍ നടപടികളിലേക്ക് പോലീസ് കടക്കുക.
അതേസമയം ജലിലിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എ ബി വി പി നല്‍കിയ പരാതിയില്‍ കേസെടുക്കേണ്ടന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന്‍ നല്‍കിയ നിയമോപദേശം.കെടി ജലീലിന്റെ ആസാദി പരാമര്‍ശം വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയതിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ , മന്ത്രി എംവി ഗോവിന്ദന്‍ എന്നിവരും ജലീലിനെ തള്ളി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷമുള്‍പ്പടെ വലിയ വിമര്‍ശനമാണ് വിഷയത്തില്‍ ജലീലിനെതിരെ നടത്തിയത്
പാകിസ്താനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു എന്നാണ് ജലീലിന്റെ ലേഖനത്തിലുള്ളത്.വിഭജന കാലത്ത് കശ്മീരി?നെയും രണ്ടായി പകുത്തെന്നും ലേഖനത്തില്‍ ജലീല്‍ പറയുന്നു. ഇന്ത്യന്‍ അധീന കശ്മീര്‍ എന്നും കുറിപ്പില്‍ ജലീല്‍ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീര്‍ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ എന്നാണ് ജലീലിന്റെ കുറിപ്പില്‍ വിശദീകരിക്കുന്നത്. ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് ജലീല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























