ആയങ്കിക്കെതിരേ ചുമത്തിയത് 10 വര്‍ഷം തടവ് ലഭിക്കാവുന്ന വകുപ്പ്

കടത്തുസ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതിയൊരുക്കിയെന്ന കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെയും സംഘാഗങ്ങളുടെയും പേരില്‍ പോലീസ് ചുമത്തിയത് ഐ.പി.സി. 399 വകുപ്പ്.
10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. കഴിഞ്ഞ ഒമ്പതിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടാന്‍ ശ്രമിച്ച കേസിലാണ് അര്‍ജുന്‍ ആയങ്കിയെ ശനിയാഴ്ച പുലര്‍ച്ചെ അന്വേഷണസംഘം അറസ്റ്റു ചെയ്തത്. കടത്തു സ്വര്‍ണം തട്ടാന്‍ ഒത്താശചെയ്ത യാത്രക്കാരനടക്കം അഞ്ചു പേരാണ് പിടിയിലായത്.
കണ്ണൂര്‍ അഴീക്കോട് അഴീക്കല്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിയെ കൂടാതെ കണ്ണൂര്‍ അഴീക്കല്‍ സ്വദേശി നിറച്ചന്‍ വീട്ടില്‍ പ്രണവ്, കണ്ണൂര്‍ അറവഞ്ചാല്‍ സ്വദേശി കാണിച്ചേരി സനൂജ്, തിരുവനന്തപുരം വെമ്പായം സ്വദേശി എന്‍.എന്‍. മന്‍സിലില്‍ നൗഫല്‍ എന്നിവരെയും പിടികൂടിയിരുന്നു.
2021 ജൂണില്‍ നടന്ന രാമനാട്ടുകര സ്വര്‍ണക്കടത്ത് കവര്‍ച്ചക്കേസിലും അര്‍ജുന്‍ ആയങ്കി പ്രതിയാകും. ഈ കേസിലും ഐ.പി.സി. 399 വകുപ്പാണ് ചുമത്തുക. റിമാന്‍ഡില്‍ക്കഴിയുന്ന ഇയാളെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച മലപ്പുറം ജെ.എഫ്.സി.എം. കോടതിയില്‍ അപേക്ഷ കൊടുക്കാനാണ് തീരുമാനം. കരിപ്പൂര്‍ ഇന്‍സ്‌പെക്ടറാണ് അപേക്ഷ നല്‍കുക.
https://www.facebook.com/Malayalivartha
























