'ഇത്തരത്തിൽ ഏതെങ്കിലുമൊരു നിയമം പ്രാബല്യത്തിൽ വരുന്നതുവരെ സദ്യകളിൽ പപ്പടത്തിന് സ്‌റ്റേ ഏർപ്പെടുത്തുക. അനധികൃതമായി വിളമ്പുന്ന പപ്പടം പിടിച്ചെടുത്ത് പൊടിച്ചു കളയുക. ക്രമസമാധാനമാണ് എല്ലാത്തിലും വലുത്. അതിലും പ്രധാനമാണ് മൂക്കിന്റെ പാലം. അതിങ്ങനെ പപ്പടം പോലെ പൊടിയുന്നത് നോക്കി നിൽക്കാൻ ഈ സർക്കാരിന് കഴിയുമെന്ന് തോന്നുന്നില്ല....' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് പപ്പടം കിട്ടാത്തതിന്റെ പേരില്‍ വിവാഹവേദിയില്‍ കൂട്ടത്തല്ല് നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുകയുണ്ടായി. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. മുട്ടത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് ഇത്തരത്തിൽ സംഭവം നടന്നത്. മുട്ടം സ്വദേശിയായ വധുവിന്റേയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റേയും വീട്ടുകാരാണ് സദ്യയിലെ പപ്പടത്തെച്ചൊല്ലി ഏറ്റുമുട്ടിയത്.
എന്നാൽ ഇതിനെ പരിഹാദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. സദ്യകളിൽ അൺലിമിറ്റഡ് സപ്ലൈ ഓഫ് പപ്പടം ഒരു നിയമമാക്കുക. ആവശ്യത്തിന് പപ്പടം സൂക്ഷിക്കാതിരിക്കുകയോ ആവശ്യപ്പെടുമ്പോൾ നിഷേധിക്കുകയോ ചെയ്താൽ മനുഷ്യാവകാശ ലംഘനമായി കണക്കാക്കി കേസെടുക്കാൻ കഴിയണം എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
1. സദ്യകളിൽ അൺലിമിറ്റഡ് സപ്ലൈ ഓഫ് പപ്പടം ഒരു നിയമമാക്കുക. ആവശ്യത്തിന് പപ്പടം സൂക്ഷിക്കാതിരിക്കുകയോ ആവശ്യപ്പെടുമ്പോൾ നിഷേധിക്കുകയോ ചെയ്താൽ മനുഷ്യാവകാശ ലംഘനമായി കണക്കാക്കി കേസെടുക്കാൻ കഴിയണം.
2. അല്ലെങ്കിൽ ഒരാൾക്ക് ഒരു പപ്പടമേ കിട്ടൂ എന്ന് OR പരമാവധി ആവശ്യപ്പെടാവുന്ന പപ്പടങ്ങളുടെ എണ്ണം ക്ഷണക്കത്തിൽ തന്നെ പ്രത്യേകം രേഖപ്പെടുത്തുക. അതും നിയമമാക്കുക. കൂടുതൽ പപ്പടം ആവശ്യപ്പെടുന്ന വ്യക്തികളെ സമാധാനപരമായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം.
3. അതുമല്ലെങ്കിൽ എക്സ്ട്രാ പപ്പടം വേണ്ടവർക്ക് മാത്രമായിട്ട് പ്രത്യേക സദ്യാലയ മേഖല നിശ്ചയിച്ച് അവിടെ മാത്രം വിളമ്പുക. അതുപോലെ പപ്പടം ഇഷ്ടമില്ലാത്തവർക്കും പ്രത്യേക മേഖല നിശ്ചയിക്കാവുന്നതാണ്. വെറുതെ വിളമ്പി വച്ചിട്ട് വേസ്റ്റാക്കരുതല്ലോ.
4. ഇത്തരത്തിൽ ഏതെങ്കിലുമൊരു നിയമം പ്രാബല്യത്തിൽ വരുന്നതുവരെ സദ്യകളിൽ പപ്പടത്തിന് സ്‌റ്റേ ഏർപ്പെടുത്തുക. അനധികൃതമായി വിളമ്പുന്ന പപ്പടം പിടിച്ചെടുത്ത് പൊടിച്ചു കളയുക. ക്രമസമാധാനമാണ് എല്ലാത്തിലും വലുത്. അതിലും പ്രധാനമാണ് മൂക്കിന്റെ പാലം. അതിങ്ങനെ പപ്പടം പോലെ പൊടിയുന്നത് നോക്കി നിൽക്കാൻ ഈ സർക്കാരിന് കഴിയുമെന്ന് തോന്നുന്നില്ല. So hope for a long lasting solution.
https://www.facebook.com/Malayalivartha
























