സംസ്ഥാനത്ത് മഴ കനക്കുന്നു... ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകള്‍ അന്‍പത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 68 ക്യുമെക്‌സ് വെളളമാണ് ഒഴുക്കുന്നത്. പെരിയാര്‍ തീരത്ത് ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു മൂന്നു ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, കോട്ടയം ജില്ലകളുടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. പത്തനംതിട്ട ചുങ്കപ്പാറ ടൗണില്‍ കടകളിലും മറ്റുംവെള്ളം കയറിയതിന് പിന്നാലെ പച്ചക്കറികളും മറ്റു സാധനങ്ങളും ഒഴുകിപ്പോയി.
പത്തനംതിട്ടയില്‍ ചെറുതോടുകള്‍ കരകവിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇടുക്കി തൊടുപുഴ കുടയത്തൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരുവീട് തകര്‍ന്നു. കാണാതായ അഞ്ചംഗ കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.
https://www.facebook.com/Malayalivartha
























