സംസ്ഥാന മന്ത്രിസഭയിലേക്ക് ഒരു മന്ത്രി മാത്രമോ മന്ത്രിമാർ ഉണ്ടാവുമോ എന്ന് കണ്ടറിയാം... എംവി ഗോവിന്ദൻ രാജിവെക്കുന്ന ഒഴിവ് നികത്തിയാൽ മാത്രം മതിയെന്നാണ് സിപിഎമ്മിന്റെ തീരുമാനം.... സജി ചെറിയാന്റെ സ്ഥാനം തത്ക്കാലം ഒഴിച്ചിടും?! സൂചനകൾ ഇങ്ങനെ...

പുതിയ മന്ത്രി കണ്ണൂരിൽ നിന്നാകാനും സാധ്യതയുണ്ടെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു. ഇതോടെയാണ് ആ സ്ഥാനത്തേക്ക് എംവി ഗോവിന്ദനെ നിയമിച്ചത്. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആകുന്നതോടെ മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് പുതിയ മന്ത്രിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.
നിയമസഭാ സമ്മേളനം തീരുന്നതോടെ എംവി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവെക്കും. വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രടട്രിയേറ്റ് യോഗം ചേരും. അതിന് മുമ്പ് പോളിറ്റ് ബ്യൂറോ അംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്താനുള്ള സാധ്യത തീരെയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ഒന്നോ രണ്ടോ പേരെ ഉള്‍പ്പെടുത്തിയാല്‍ എന്തുകൊണ്ട് മറ്റുളളവരെ ഒഴിവാക്കി എന്നുള്ള ചോദ്യം വരും. ഒപ്പം പുതുമുഖങ്ങള്‍ നേതൃത്വത്തിലേക്ക് വരണമെന്ന പാർട്ടി നയവും ചോദ്യം ചെയ്യപ്പെടും. എംവി ഗോവിന്ദന് പകരം പുതിയ മന്ത്രിയെ തീരുമാനിക്കുന്നതിനൊപ്പം വ്യാപകമായ അഴിച്ചുപണി വേണോ എന്നതാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. നിലവിൽ സജി ചെറിയാന്‍ രാജിവെച്ച ഒഴിവുമുണ്ട്.
എംവി ഗോവിന്ദന് പകരം കണ്ണൂരിൽ നിന്ന് ഒരാളെ പരിഗണിച്ചാല്‍ എഎന്‍ ഷംസീറിനായിരിക്കും സാധ്യത. ആലപ്പുഴയില്‍ നിന്ന് സജി ചെറിയാന് പകരം ഒരാളെ പരിഗണിച്ചാല്‍ ചിത്തരഞ്ജന് സാധ്യതയാകും. നിയമസഭ കയ്യാങ്കളി കേസ് അടുത്ത മാസം 14 ന് കോടതിയില്‍ വരുന്ന സാഹചര്യത്തില്‍ വി ശിവന്‍കുട്ടിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റണമെന്ന ചര്‍ച്ചയും പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്. സ്പീക്കര്‍ സ്ഥാനത്ത് നിന്ന് എംബി രാജേഷിനെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന അഭിപ്രായവും സജീവമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
ഭരണഘടനയെ അവഹേളിച്ചതിനെ തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്ന് ഫിഷറീസ്, സാംസ്‌കാരിക മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവെച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റാണ് അന്ന് തെറിച്ചത്. ആ വകുപ്പുകൾ മുഖ്യമന്ത്രിയാണ് ഏറ്റെടുത്തത്. ഇതോടെ മുഖ്യമന്ത്രിയുടെ കീഴിലുളള വകുപ്പുകളുടെ എണ്ണവും വർദ്ധിച്ചു. ഇതും പാർട്ടി തലത്തിലുൾപ്പെടെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























