സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആദ്യ ഘട്ട പരിശോധനകൾ പൂർത്തിയായി... അണുബാധയുണ്ടോയെന്ന പരിശോധനയിൽ ഫലം ആശ്വാസം ഉള്ളത്..പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും നേരത്തേതിനേക്കാൾ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് ...

വിദഗ്ദ്ധ ചികിത്സയ്‌ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഞായറാഴ്ചയാണ് കൊണ്ടുപോയത്. എയർ ആംബുലൻസ് മാർഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അദ്ദേഹത്തിന് അണുബാധയുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്.
ഭാര്യ വിനോദിനിയും മകൻ ബിനീഷ് കോടിയേരിയും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ട്. പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും നേരത്തേതിനേക്കാൾ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു.
സുഖവിവരം അറിയാനെത്തുന്നവരോട്കോടിയേരി നേരിട്ടുസംസാരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി ആർ അനിലും, കൃഷിമന്ത്രി പി പ്രസാദും ആശുപത്രിയിലെത്തിയിരുന്നു. 15 മിനിട്ടോളം കോടിയേരിയുമായി സംസാരിച്ച ശേഷമാണ് ഇരു മന്ത്രിമാരും തിരികെ പോയത്.
ബന്ധുക്കളും അപ്പോളോ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോടിയേരിയ്ക്ക് ഒപ്പമുണ്ടായിരുന്നു. രാവിലെ മുതൽ മുഖ്യമന്ത്രി അടക്കമുള്ള മുതിർന്ന സി.പി.എം നേതാക്കൾ എ.കെ.ജി സെൻ്ററിന് സമീപത്തുള്ള ചിന്ത ഫ്ലാറ്റിലെത്തി കോടിയേരിയെ സന്ദർശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുതിര്‍ന്ന നേതാക്കളുമടക്കം നിരവധി പേര്‍ ചികില്‍സയ്ക്ക് പോകുംമുമ്പ് കോടിയേരിയെ കാണാനെത്തി.
https://www.facebook.com/Malayalivartha
























