10 വർഷം പ്രണയം: വിവാഹ നിശ്ചയ ശേഷം സംഭവിച്ചത് മറ്റൊന്ന്... വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച് യുവതി: പ്രതിശ്രുത വരൻ അറസ്റ്റിൽ

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. മലപ്പുറം തൃക്കളിയൂര്‍ സ്വദേശിനി മന്യ(22) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതിശ്രുതവരന്‍ കൈതമണ്ണില്‍ അശ്വിനെ (26) പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു മന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മന്യയെ കണ്ടെത്തിയത്. സംഭവത്തില്‍ മലപ്പുറം അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
വിദേശത്തായിരുന്ന അശ്വിന്‍ ആണ് മന്യയെ പോയി നോക്കണമെന്ന് പറഞ്ഞ് വീട്ടുകാരെ വിളിച്ചത്. ഇത് അനുസരിച്ച് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ മന്യയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
അന്വേഷണത്തില്‍ പ്രതിശ്രുത വരന്‍ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കി എന്ന് കണ്ടെത്തുകയായിരുന്നു. എട്ട് വര്‍ഷമായി മന്യയും അറസ്റ്റിലായ അശ്വിനും തമ്മില്‍ പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറില്‍ ആണ് വീട്ടുകാരുടെ സമ്മതത്തോടെ ഇവരുടെ വിവാഹ നിശ്ചയം നടത്തി. ജോലിക്കായി വിദേശത്ത് എത്തിയ അശ്വിന്‍ പല കാരണങ്ങള്‍ പറഞ്ഞ് മന്യയുമായി ഫോണില്‍ വഴക്കിടാറുണ്ടായിരുന്നു. ഒരിക്കല്‍ വഴക്കിട്ട് തര്‍ക്കിച്ച് തെറ്റിപ്പിരിഞ്ഞു.
വിവാഹത്തില്‍ നിന്ന് അശ്വിന്‍ പിന്മാറിയതില്‍ മനംനൊന്താണ് മന്യയുടെ ആത്മഹത്യ എന്ന് അരീക്കോട് പൊലീസ് പറയുന്നു. മന്യയുടെ ഫോണ്‍ പരിശോധിച്ചതില്‍ ഇരുവരുടേയും ശബ്ദ സന്ദേശങ്ങളും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അശ്വിനെ അറസ്റ്റ് ചെയ്തത്.
ഇരുവരുടേയും വാട്സാപ്പ് ചാറ്റ് പരിശോധിച്ചതില്‍ ആത്മഹത്യാ പ്രേരണയുള്ള ശബ്ദരേഖകള്‍ കണ്ടെത്തി. നിലവില്‍ ഐ പി സി 306 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അശ്വിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























