കേരളം ലഹരിയുടെ അടിമയാകുന്നു; സംസ്ഥാനത്ത് ലഹരി ഉപയോഗം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ്

സംസ്ഥാനത്ത് ദിനം പ്രതി ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നടപടിയെടുക്കാൻ പ്രതിപക്ഷം. ഇതേതുടർന്ന് ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരികയാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. നിലവിൽ സ്‌കൂളുകള്‍, കോളേജുകള്‍, എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരികയാണെന്ന് പ്രതിപക്ഷ എംഎല്‍എ പി.സി വിഷ്ണുനാഥ് പറഞ്ഞു.
അതേസമയം സമൂഹത്തില്‍ സ്‌കൂളിന്റെ പേര് മോശമാകാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇക്കാര്യം മറച്ചു വെയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയിതു. മാത്രമല്ല കേരളത്തിൽ എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകളുടെ ഉപയോഗം യുവാക്കളില്‍ കൂടിവരുന്നത് നിരവധി പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയാണ്.
ഈ സംഭവത്തിൽ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മുഖ്യമന്ത്രി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നേരത്തെ ബിജെപിയും ഇക്കാര്യം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. തൊടുപുഴയില്‍ അറസ്റ്റിലായ അക്ഷയ ഷാജി ഉള്‍പ്പെടുന്ന പെണ്‍കുട്ടികള്‍ പ്രണയക്കുരുക്കില്‍ പെട്ട് മയക്കുമരുന്ന് മാഫിയകളുടെ വലയില്‍ അകപ്പെട്ട് പോവുകയാണ് ചെയ്യുന്നതെന്ന് ബിജെപി ആരോപണം ഉന്നയിച്ചതിന് തൊട്ടു പിന്നാലെയാണ് വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്.
https://www.facebook.com/Malayalivartha
























