പ്രധാനമന്ത്രി നാളെ കൊച്ചിയില്‍... രണ്ട് നാൾ ഗതാഗത നിയന്ത്രണം... ഐഎൻഎസ് വിക്രാന്ത് വ്യോമസേനക്ക് കൈമാറും...

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അതായത് 1.09.2022ന് കൊച്ചിയിലെത്തും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി യുദ്ധകപ്പൽ ഐഎൻഎസ് വിക്രാന്ത് സേനയ്ക്ക് കൈമാറുന്നതടക്കം വിവിധ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. നാളെ വൈകിട്ട് നെടുമ്പാശ്ശേരിയിൽ ബിജെപി പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം. നാളെ ഉച്ചയ്ക്ക് 2 മണി മുതൽ മറ്റന്നാൾ ഉച്ചയ്ക്ക് 1 മണി വരെ എറണാകുളം നഗരത്തിലും പശ്ചിമ കൊച്ചി ഭാഗങ്ങളിലും നിയന്ത്രണം ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്.
ആലുവ മുതൽ ഇടപ്പള്ളി വരെയും, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ, ഈസ്റ്റ് ഐലന്റ് താജ് ഹോട്ടൽ വരെയും വെണ്ടുരുത്തി പാലം, തേവര ജംഗ്ഷൻ, രവിപുരം എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഉണ്ടായിരിക്കുന്നതാണ്. നാളെ കമ്ടെയ്നർ റോഡിലും മറ്റന്നാൾ പാലാരിവട്ടം മുതൽ ബാനർജി റോഡ്, എം ജി റോഡ് , ബിഒടി ഈസ്റ്റ് വരെയും ഗതാഗത നിയന്ത്രണവും വഴിതിരിച്ചു വിടലും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 9.30 നാണ് കൊച്ചി ഷിപ്പയാർഡിൽ ഐഎൻഎസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക.20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് ആഘോഷമാക്കാൻ ഒരുക്കം തുടങ്ങി. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗലുരുവിലേക്ക് യാത്ര തിരിക്കും.
https://www.facebook.com/Malayalivartha
























