പിണറായിയെ ഓണത്തിന് പുകച്ച് പുറത്ത് ചാടിക്കും! മൂക്ക് കയറിട്ട് ഗവർണർ... പ്ലാനും പദ്ധതിയും ഒക്കെ തയ്യാർ

ലോകായുക്ത ബില്ലിൽ ഒപ്പിടണമെന്ന സംസ്ഥാന സർക്കാരിൻ്റെ ആവശ്യം ഗവർണർ തള്ളി.ബിൽ നിയമസഭ പാസാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന ആശയ വിനിമയത്തിലാണ് ബില്ലിൽ താൻ ഒപ്പിട്ടില്ലെന്ന് ഗവർണർ സർക്കാരിനെ അറിയിച്ചതെന്നാണ് വിവരം.. ഒപ്പിടണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചെങ്കിലും അതിന് വേറെ ഗവർണർമാരെ നോക്കണമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മറുപടി.
ഇനിയാണ് ഗവർണറുടെ ഒന്നര പണി വരാൻ പോകുന്നത്. ദുരിതാശ്വാസ നിധി കേസ് എത്രയും വേഗം പരിഗണിക്കാൻ ലോകായുകത തീരുമാനിച്ചു..ഇതിൽ വിധി പിണറായിക്ക് എതിരാകാനാണ് സാധ്യത. 1999ൽ നായനാർ സർക്കാർ രാഷ്ട്രപതിയുടെ അനുമതി വാങ്ങിയാണ് ലോകായുക്ത ബിൽ പാസാക്കിയത്. ഭേദഗതി ബിൽ ഗവർണർ അംഗീകരിക്കുന്നത് വരെ നിലവിലുള ലോകായുക്ത നിയമം നിലനിൽക്കും. ഈ സമയത്താണ് ദുരിതാശ്വാസ നിധി പിണറായിക്ക് മുന്നിൽ വെള്ളിടി പോലെ വീഴാൻ സാധ്യതയുള്ളത്.കേസിലെ വാദം മാർച്ചിൽ പൂർത്തിയായി.
ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ദുരിതാശ്വാസ നിധി കേസ് മുഖ്യ മന്ത്രിക്ക് വിനയാവും. 2018 ൽ ഫയൽ ചെയ്ത കേസിൽ പിണറായി വിജയനും മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത 18 മന്ത്രിമാരും പ്രതികളാണ്. എന്നാൽ മന്ത്രിസഭയുടെ തലവൻ എന്ന നിലയിൽ പിണറായിക്ക് മാത്രമാണ് ബാധ്യത വരുന്നത്.
അന്തരിച്ച ഉഴവൂർ വിജയൻ്റെ കുടുംബത്തിന് 25 ലക്ഷം അനുവദിച്ചതും കോടിയേരി ബാലകൃഷ്ണൻ്റെ പൈലറ്റ് വാഹനം മറിഞ്ഞ് മരിച്ച പോലീസുകാരൻ്റെ കുടുംബത്തിന് സർക്കാർ ആനുകൂല്യങ്ങൾക്ക് പുറമേ 20 ലക്ഷം നൽകിയതും അന്തരിച്ച രാമചന്ദ്രൻ നായർ എം എൽ എ യുടെ സ്വർണ വാഹന വായ്പകൾ തിരിച്ചടക്കാൻ 9 ലക്ഷം നൽകിയതുമാണ് കേസായത്. ആർ എസ് ശശികുമാറാണ് പരാതിക്കാരൻ.
എന്താണ് ദുരിതാശ്വാസ നിധി? അത് മുഖ്യമന്ത്രിക്ക് തോന്നുന്നവർക്ക് അനുവദിക്കാൻ കഴിയുന്ന ഒന്നല്ല. രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തെ സഹായിക്കാനുള്ളതുമല്ല. പാവപ്പെട്ട ജനവിഭാഗങ്ങളെ സഹായിക്കാനുള്ള നിധി ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണ്. ക്യത്യമായ വിനിയോഗം നടക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകു ന്നത്.എന്നാൽ ഇടതു സർക്കാർ അധികാരത്തിലെത്തിയ കാലം മുതൽ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നത് പതിവാണ്. അതേ സമയം അർഹതർക്ക് ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം ലഭിക്കുന്നുമില്ല.
ഗവർണർ ഒപ്പിട്ടാൽ ലോകായുക്തക്ക് വേണ്ടി സർക്കാർ കോടികൾ ചെലവഴിക്കുന്നതിൽ ഒരു അർത്ഥവുമില്ല. അങ്ങനെ വന്നാൽ ഒരു പഞ്ചായത്ത് മെമ്പറുടെ കേസുപോലും പരിഗണിക്കാൻ കഴിയാത്ത തരത്തിൽ ദുർബലമായി തീർന്നിരിക്കുകയാണ് ലോകായുക്ത. എന്തായാലും ലോകായുക്ത ഭേദഗതി ഗവർണർ ഒപ്പിട്ടില്ലെന്ന് തന്നെയാണ് മനസിലാക്കുന്നത്.
2021 ഒക്ടോബറിൽ സഭ പാസാക്കിയ മൂന്ന് ബില്ലുകൾ ഗവർണർ ഒപ്പിടാതെ മാറ്റി വച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ബില്ലുകളാണ് ഇവ. ഏതായാലും ഒപ്പിടാത്ത ബില്ലുകൾ ഇനി ഒപ്പിടുമെന്ന് കരുതാൻ വയ്യ. ഒപ്പിട്ടില്ലെങ്കിൽ ഗവർണറെ ഉമ്മാക്കി കാണിക്കുമെന്ന് പറയുന്നത്. സി പി എം സൈബർ സഖാക്കളുടെ തമാശയാണെന്ന് പറഞ്ഞാൽ മതി.
വിധി എതിരാകുമെന്ന് മനസിലാക്കി ഗവർണറെ കുപ്പിയിലിറക്കാൻ ചില ചെപ്പടിവിദ്യകൾ പിണറായി പ്രയോഗിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാരെ കേരളത്തിൽ വരുത്തിയും തനിക്ക് കേന്ദ്ര സർക്കാരിൽ വലിയ സ്വാധീനമുണ്ടെന്നും വരുത്തി തീർക്കാനാണ് അദ്ദേഹത്തിൻ്റെ ശ്രമം.എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ്റെ അടുത്ത് ഇത്തരം വേലകൾ ചെലവായില്ലെന്ന് തന്നെ പറയേണ്ടി വരും.
https://www.facebook.com/Malayalivartha
























