ശൈലജ ടീച്ചറിന് റീ എന്റ്രി? പുനഃസംഘടനയിൽ തീപിടിച്ച ചർച്ചകൾ.... മാറ്റുരയ്ക്കാൻ ഈ നാല് പേർ....

പുനഃസംഘടന ആസന്നമായിരിക്കെ സംസ്‌ഥാന മന്ത്രിസഭയിലേക്ക് പുതുതായി കടന്നുവരുന്ന അംഗങ്ങളെക്കുറിച്ച് അഭ്യൂഹങ്ങള്‍ ശക്‌തമായിരിക്കുകയാണ്. സ്‌പീക്കര്‍ എം.ബി. രാജേഷ് അടക്കം നാലു പുതുമുഖങ്ങളുടെ പേരുകളാണു സജീവം. ഒന്നാം പിണറായി സര്‍ക്കാരിന്റെ ജനകീയ മുഖമായിരുന്ന കെ.കെ ശൈലജ മന്ത്രിസഭയിലെത്തുമോയെന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റു നോക്കുന്നത്.
തദ്ദേശ- എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതിനെ തുടര്‍ന്ന് ഒഴിയുന്ന സ്ഥാനത്തേക്ക് മാത്രം പുതിയ മന്ത്രിയെ കൊണ്ടുവന്നാല്‍ മതിയെന്ന തരത്തിലാണ് സിപിഎമ്മിലെ ഇപ്പോഴത്തെ ചര്‍ച്ച. കണ്ണൂരില്‍ നിന്നുള്ള മന്ത്രിയായ എം.വി ഗോവിന്ദന്‍ ഒഴിയുമ്പോള്‍ പകരം മന്ത്രി കണ്ണൂരില്‍ നിന്ന് തന്നെയാകാനാണ് സാധ്യത കല്പിക്കുന്നത്. അങ്ങനെയെങ്കില്‍ തലശ്ശേരി എംഎല്‍എ കൂടിയായ എ.എന്‍ ഷംസീറിന് നറുക്ക് വീണേക്കും രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
ജില്ലയില്‍ നിന്ന് തന്നെ പകരം മന്ത്രിയെങ്കില്‍ സംസ്ഥാന സമിതി അംഗം എന്നത് ഷംസീറിന് അനുകൂല സാഹചര്യമാണ്. കെ.കെ ശൈലജ ടീച്ചർ ഒഴികെ ജില്ലയിലെ മറ്റ് സിപിഎം എംഎല്‍എമാരെല്ലാം നിയമസഭയില്‍ പുതുമുഖങ്ങളാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ആരെയും ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനമുള്ളതിനാല്‍ ഷൈലജ ടീച്ചര്‍ക്ക് ഇടം കിട്ടാന്‍ സാധ്യത തീരെ കുറവാണ്. ടീച്ചര്‍ക്ക് മാത്രമായി ഇളവ് നല്‍കുന്ന കാര്യം നിലവില്‍ പരിഗണിക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
അതോടൊപ്പം ആരോഗ്യവകുപ്പിന്റെ അമരത്ത് വീണാ ജോര്‍ജിനു പകരം പുതിയ ആള്‍ വന്നാലും അത്ഭുതപ്പെടാനില്ല. നിരവധി പരാതികളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്കെതിരെ ഉയർന്ന് കേൾക്കുന്നത്. ഈ മാസം ആദ്യം ചേര്‍ന്ന സി.പി.എം. സംസ്‌ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ പോരായ്‌മയുണ്ടെങ്കില്‍ അത് പാര്‍ട്ടി പരിഹരിക്കണമെന്ന് സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും തുറന്നടിച്ചിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിനെ മുന്‍നിര്‍ത്തിയാണ്, തുടര്‍ഭരണത്തെയും ജനങ്ങള്‍ അളക്കുന്നത്. അതനുസരിച്ച് ഈ സര്‍ക്കാര്‍ ഏറെ പിന്നിലാണെന്നാണ് സംസ്‌ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായത്. എം.വി. ഗോവിന്ദന്‍ രാജിവയ്‌ക്കുന്നതോടെ രണ്ട് ഒഴിവുകളാകും മന്ത്രിസഭയിലുണ്ടാകുക.
മന്ത്രി വീണാ ജോര്‍ജിന്റെ പേര് സ്‌പീക്കര്‍ സ്‌ഥാനത്തേക്കു പരിഗണിക്കാനിടയുണ്ട്. അങ്ങനെ വന്നാല്‍ എം.ബി. രാജേഷ് മന്ത്രിയാകും. എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്‌തുവന്ന തദ്ദേശ സ്വയംഭരണം വി. ശിവന്‍കുട്ടിക്കോ കെ. രാധാകൃഷ്‌ണനോ നല്‍കിയേക്കാം. എക്‌സൈസ് വകുപ്പില്‍ മറ്റൊരു മന്ത്രിവരും. എന്തായാലും ഇക്കാര്യത്തില്‍ അവസാന വാക്ക് മുഖ്യമന്ത്രി പിണറായി വിജയന്റേതു തന്നെയാകും.
https://www.facebook.com/Malayalivartha
























