മന്ത്രി വീണാ ജോര്‍ജിനെ ഇടിച്ചു താഴ്ത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു; ഇ പി ജയരാജന്‍

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന കാര്യത്തില്‍ ആരോഗ്യ മന്ത്രിയെ താക്കീത് ചെയ്‌തു എന്ന വാര്‍ത്ത തെറ്റിദ്ധാരണജനകമെന്ന് സ്‌പീക്കര്‍ എം ബി രാജേഷ് നിയമസഭയില്‍ അറിയിച്ചു. ചോദ്യത്തിന്റെ വിവിധ പിരിവുകള്‍ക്ക് ആരോഗ്യമന്ത്രി നല്‍കിയ മറുപടി ഒരേ രൂപത്തിലാണെന്നും ഇത് അവകാശലംഘനമാണെന്നും കാട്ടി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി എ പി അനില്‍കുമാര്‍ കത്ത് നല്‍കിയിരുന്നു. ഇതില്‍ മന്ത്രിയുടെ പ്രതികരണം ആരാഞ്ഞു. സര്‍ക്കാരില്‍ ലഭ്യമായ മറുപടിയാണ് നല്‍കിയതെന്നും ചോദ്യങ്ങള്‍ പരസ്‌പരം ബന്ധപ്പെട്ടതിനാലാണ് സംയോജിത മറുപടി ലഭ്യമാക്കിയതെന്നും മനപ്പൂര്‍വം ഒഴിഞ്ഞുമാറിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് വ്യത്യസ്ത പിരിവുകള്‍ക്ക് ഒരേ മറുപടി നല്‍കിയത് ശരിയായ പ്രവണതയല്ലെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രിയെ അറിയിച്ചിരുന്നു.
എന്നാല്‍, രേഖകള്‍ പരിശോധിച്ചതില്‍ ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകള്‍ക്കുള്ള മറുപടി സമാനമെങ്കില്‍ അത് പൊതുവായ ഒറ്റ മറുപടിയായി ചോദ്യങ്ങളുടെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ നിയമസഭാ സോഫ്റ്റ്‌വെയറില്‍ സാങ്കേതിക തടസ്സമുള്ളതായി കണ്ടു. ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. സ്‌പീക്കര്‍ക്കു ലഭിക്കുന്ന പരാതികളില്‍ നിയമസഭാ സെക്രട്ടറിയറ്റ് സ്വീകരിക്കുന്ന പൊതുനടപടിക്രമം എന്നല്ലാതെ ഇക്കാര്യത്തില്‍ അസാധാരണമായ ഒന്നും സംഭവിച്ചിട്ടില്ല. മന്ത്രിക്ക് സ്‌പീക്കറുടെ ശാസന എന്ന തരത്തില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് വിശദീകരണമെന്നും സ്‌പീക്കര്‍ റൂളിങ്ങില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























