ഇന്ന് കടലിലിറങ്ങും... ഇന്ത്യയുടെ അഭിമാനം ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമര്‍പ്പിക്കും; ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്തു നിര്‍മിച്ച ആദ്യ വിമാനവാഹിനിയ്ക്ക് പ്രത്യേകതകളേറെ; ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയും

ചൈനക്കാരെ ഞെട്ടിപ്പിച്ച് കൊണ്ട് ഇന്ത്യ അതും യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമര്‍പ്പിക്കും. ഇന്ത്യ 75ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലുള്ള കമ്മിഷനിങ് ചടങ്ങില്‍, രണ്ടാം വിമാനവാഹിനി നിര്‍മാണം സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമോ എന്ന് ഉറ്റു നോക്കുകയാണു രാജ്യം.
ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്തു നിര്‍മിച്ച ആദ്യ വിമാനവാഹിനിയാണ് വിക്രാന്ത്. 9.30ന് കപ്പല്‍ശാലയിലെത്തുന്ന പ്രധാനമന്ത്രി 150 അംഗ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍, ദക്ഷിണനാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എം.എ. ഹംപിഹോളി, കൊച്ചിന്‍ ഷിപ്‌യാഡ് ലിമിറ്റഡ് സിഎംഡി മധു എസ്.നായര്‍ എന്നിവരും പ്രസംഗിക്കും.
നാവിക സേനയ്ക്ക് പുതിയ പതാകയും യാഥാര്‍ത്ഥ്യമാകും. യുദ്ധക്കപ്പലിന്റെ കമാന്‍ഡിങ് ഓഫിസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹാര്‍കെ കമ്മിഷനിങ് വാറന്റ് വായിക്കും. തുടര്‍ന്നു നാവികസേനയുടെ പുതിയ പതാക, നേവല്‍ എന്‍സൈന്‍ പ്രധാനമന്ത്രി അനാഛാദനം ചെയ്യും. കപ്പലിന്റെ ഫ്‌ലൈറ്റ് ഡെക്കില്‍ എത്തുന്ന പ്രധാനമന്ത്രി സൈനികരുടെ സല്യൂട്ട് സ്വീകരിക്കും.
ഇതിനു ശേഷം കപ്പലിന്റെ മുന്‍ഡെക്കില്‍ ദേശീയപതാകയും പിന്‍ഡെക്കില്‍ പുതിയ നേവല്‍ എന്‍സൈനും ഉയര്‍ത്തും. കമ്മിഷനിങ് പ്ലേറ്റും അനാഛാദനം ചെയ്യും. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ 30 വിമാനങ്ങള്‍ ഒരേസമയം സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം കപ്പലിലുണ്ട്. യുദ്ധവിമാനങ്ങള്‍ പറന്നുയരാന്‍ 2 റണ്‍വേകളും ഇറങ്ങാന്‍ ഒരെണ്ണവുമുണ്ട്. 23,500 കോടി രൂപയാണു നിര്‍മാണച്ചെലവ്.
രാജ്യത്ത് നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്റെ കമ്മീഷനിംഗ് വലിയ ആഘോഷമായാണ് നാട് കൊണ്ടാടുന്നത്. 76 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചാണ് 15 വര്‍ഷം കൊണ്ട് കപ്പല്‍ നിര്‍മ്മാണ് പൂര്‍ത്തിയാക്കിയത്. രാജ്യത്ത് നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്.
രണ്ട് ഫുട്‌ബോള്‍ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്റെ ഫ്‌ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പല്‍ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പല്‍ നിര്‍മിച്ചത്. 1971ലെ ഇന്ത്യപാക്കിസ്ഥാന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലലാണ് ഐ എന്‍ എസ് വിക്രാന്ത്.
ബ്രിട്ടണില്‍ നിന്ന് വാങ്ങിയ ഈ കപ്പല്‍ ഡീ കമ്മീഷന്‍ ചെയ്തിരുന്നു. പഴയ വിക്രാന്തിന്റെ സ്മരണയിലാണ് പുതുതായി നിര്‍മിച്ച കപ്പലിനും അതേ പേര് നല്‍കിയത്. കപ്പല്‍ നിര്‍മാണത്തിനായി ഉപയോഗിച്ചതില്‍ 76 ശതമാനവും ഇന്ത്യന്‍ നിര്‍മിത വസ്തുക്കളാണ്. കപ്പലിന്റെ ആകെ നീളം 262 മീറ്ററും ഉയരം 59 മീറ്ററും ആണ്. 30 എയര്‍ ക്രാഫ്റ്റുകള്‍ ഒരു സമയം കപ്പലില്‍ നിര്‍ത്തിയിടാം എന്ന സവിശേഷതയും ഐഎന്‍എസ് വിക്രാന്തിനുണ്ട്.
2007ല്‍ തുടങ്ങിയതാണ് ഈ പടക്കപ്പലിന്റെ നിര്‍മാണം. 15 വര്‍ഷം കൊണ്ട് കപ്പല്‍ നിര്‍മിക്കാന്‍ ചെലവായത് 20,000 കോടി രൂപയാണ്. 2021 ഓഗസ്റ്റ് മുതല്‍ ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി നടത്തിയ വിവിധ പരീക്ഷണങ്ങള്‍ വിക്രാന്ത് വിജയകരമായി മറികടന്നു. കഴിഞ്ഞ മാസം 28ന് കൊച്ചിന്‍ നാവിക സേനയ്ക്ക് കൈമാറി എങ്കിലും കപ്പല്‍ ഷിപ്പ്‌യാര്‍ഡില്‍ നിന്ന് മാറ്റിയിട്ടില്ല. പ്രധാനമന്ത്രി കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ഐ എന്‍ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.
https://www.facebook.com/Malayalivartha
























