മനപ്പായസം കുടിക്കുമ്പോള്‍... നിര്‍ണായകമായ സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്; സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന് പകരം മന്ത്രി; ശൈലജ ടീച്ചര്‍ വരുമോയെന്ന ചോദ്യം ബാക്കി; ഷംസീറിന് ഏറെ സാധ്യത; വകുപ്പുകളില്‍ കാര്യമായ മാറ്റമുണ്ടാകില്ല

പിണറായി സര്‍ക്കാരിന്റെ പുതിയ മന്ത്രിമാരെ സംബന്ധിച്ച് നിര്‍ണായക പാര്‍ട്ടി സെക്രട്ടറിയേറ്റ് ഇന്ന് നടക്കും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടി സെക്രട്ടറി ആയ ഒഴിവില്‍ ആര് മന്ത്രിയാകണമെന്ന ചര്‍ച്ചയാണ് നടക്കുന്നത്. രാവിലെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കൊച്ചിയില്‍ ആയതിനാല്‍ തീരുമാനം ഉച്ചയ്ക്കു ശേഷമായിരിക്കും ഉണ്ടാവുക.
കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്കു തിരിച്ചെത്തും അതോടെ തീരുമാനമാകും. പുതിയ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇന്നോ നാളെയോ മന്ത്രിസ്ഥാനം രാജിവെച്ചേക്കും. കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍.ഷംസീര്‍, മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.കുഞ്ഞന്പു, പി.നന്ദകുമാര്‍ തുടങ്ങിയവരുടെ പേരുകള്‍ ആണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
മുന്‍ മന്ത്രിമാര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന തീരുമാനം കെ കെ ശൈലജ ടീച്ചര്‍ക്കായി മാറ്റാന്‍ ഇടയില്ല. വകുപ്പുകളില്‍ കാര്യമായ മാറ്റം വരില്ല എന്നാണ് സൂചന. സജി ചെറിയാന്റെ ഒഴിവ് ഉടന്‍ നികത്തുമോ എന്നതില്‍ തീരുമാനം ആയിട്ടില്ല. അനാരോഗ്യം മൂലം കോടിയേരിക്ക് ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായെത്തുന്നത്.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങളായ എ.വിജയരാഘവന്‍, എം.എ.ബേബി എന്നിവര്‍ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്.
സംഘടനപരമായ നിലപാടില്‍ ഉറച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നാണ് എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ചുമതല ഏല്‍പ്പിച്ചത് പാര്‍ട്ടിയാണ്. പല ഘട്ടങ്ങളിലും പല ചുമതലകളും പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്. പരമാവധി എല്ലാവരേയും ചേര്‍ത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറിയാക്കാനുള്ള തീരുമാനം കൈകൊണ്ടത് പാര്‍ട്ടിയാണെന്നും അത് അനുസരിക്കുമെന്നാണ് ആദ്യം തന്നെ ഗോവിന്ദന്‍ പറഞ്ഞത്. ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് പോകുമെന്നും സെക്രട്ടറി ആകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസ്ഥാനത്ത് സംതൃപ്തനായിരുന്നുവെന്നും രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെക്കുറിച്ച് മോശം അഭിപ്രായമില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുണ്ടാകുന്നത് പ്രശ്‌നമുള്ള കാര്യമല്ലെന്നും തനിക്കെതിരെ വിമര്‍ശനമുണ്ടായെങ്കില്‍ അതിനേയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുത്തല്‍ വേണ്ടിടത്ത് തിരുത്തല്‍ നടപടിയുണ്ടാകുമെന്നും സെക്രട്ടറി വ്യക്തമാക്കി.
മന്ത്രിസഭയിലേക്ക് മുന്‍ മന്ത്രിമാര്‍ തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് എല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നായിരുന്നു മറുപടി. ദേശീയ തലത്തില്‍ ഇടതുപക്ഷത്തിനൊപ്പമുള്ള ആര്‍ എസ് പി ഇപ്പോള്‍ വലതു പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇടതുപക്ഷ നിലപാടുമായി വന്നാല്‍ പരിഗണിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.
ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. വര്‍ഗീയത, തൊഴിലില്ലായ്മ എന്നിവ വെല്ലുവിളിയായി തുടരുകയാണെന്നും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നും കേരളം ഒരു ബദലായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ചില ഘട്ടങ്ങളില്‍ ഉണ്ടായ വിഭാഗീയത പരിഹരിച്ച് പാര്‍ട്ടി മുന്നോട്ട് പോയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മന്ത്രി സ്ഥാനം രാജിവയ്ക്കുന്നത് നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കുമെന്ന സൂചനകളാണ് പുതിയ സെക്രട്ടറിയില്‍ നിന്നുണ്ടാകുന്നത്. അത് ഇന്നോ നാളെയോയുണ്ടാകും.
"
https://www.facebook.com/Malayalivartha
























