മുഖ്യമന്ത്രിമാര്‍ കേരളത്തില്‍... പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേരളത്തില്‍; പ്രധാനമന്ത്രി ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ച ശേഷം കേരളം വിടുമ്പോള്‍ അമിത് ഷാ എത്തും; നാളെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സോണല്‍ യോഗം; നെഹ്‌റുട്രോഫി വള്ളം കളിയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേരളത്തിലെത്തുകയാണ്. രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 9.30 മുതല്‍ കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് കപ്പല്‍ ഔദ്യോഗികമായി കൈമാറും. ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.
അതിന് പിന്നാലെ അമിത്ഷാ വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തും. സംസ്ഥാനങ്ങള്‍ തമ്മിലും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും ഉള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനുള്ള സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നത്. കൗണ്‍സില്‍ യോഗം നാളെ കോവളം റാവിസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.
അമിത് ഷാ ആധ്യക്ഷം വഹിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ഭരണകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ 2 വരെയാണു കൗണ്‍സില്‍ ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മന്ത്രിമാര്‍ എത്തും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സോണല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകുന്നേരംം അഞ്ചു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ അമിത് ഷായെത്തുന്നത്.
നാളെ രാവിലെ 10.30ക്ക് കോവളം ലീലാ റാവിസില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ സോണല്‍ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പട്ടിക ജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടിക ജാതി സംഗമവും ഉദ്ഘാടനം ചെയ്യും.
ഇതിനുശേഷം തിരുവനന്തപുരം ജില്ലാ ഭാരവാഹികളുടെ കോര്‍ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കുത്ത ശേഷം ദില്ലിയിലേക്ക് മടങ്ങും. ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല. നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചത് വന്‍ വിവാദമായിരുന്നു.
അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതില്‍ രാഷ്ട്രീയ വിവാദം ആണ് ഉയര്‍ന്നത്. നെഹ്‌റുവിന്റെ പേരിലുള്ള ഒരു മല്‍സരത്തിന്റെ ഉദ്ഘാടനത്തിനായി അമിത് ഷായെ ക്ഷണിച്ചതില്‍ പിന്നില് ഗൂഢ താല്‍പ്പര്യങ്ങളുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നത്. ലാവലിനാണോ സ്വര്‍ണക്കടത്താണോ ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha
























