മൊറാർജി ദേശായിക്കു ശേഷം കാലടിയിലെത്തുന്ന പ്രധാനമന്ത്രിയായി നരേന്ദ്ര മോദി....പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി ഇനി കാലാടിയും മാറും....മൂന്നും ശങ്കരാചാര്യരുടെ സ്മരണകൾ പേറുന്നതാണ് എന്നതാണ് സവിശേഷത. .

കഴിഞ്ഞ വർഷം ഡിസംബർ 13-നാണ് 5.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വാരാണസിയുടെ മുഖച്ഛായ തന്നെ മാറ്റിയ ഇടനാഴി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്നതാണ്. ഇവിടെ ശങ്കരാചാര്യരുടെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു.
യാത്രാ സൗകര്യങ്ങൾ ഉൾെപ്പടെയുള്ള വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ കേദാർനാഥിലെത്തിയത് കഴിഞ്ഞ വർഷം നവംബറിലാണ്. 12 അടിയുള്ള ശ്രീശങ്കര പ്രതിമയും അദ്ദേഹം ആ സന്ദർശനത്തിൽ കേദാർനാഥിൽ അനാച്ഛാദനം ചെയ്തിരുന്നു.ദേശീയോദ്‌ഗ്രഥനത്തിന്റെ പ്രചാരകനെന്ന നിലയിൽ കൂടിയാണ് ബി.ജെ.പി. ആദിശങ്കരനെ കാണുന്നത്. ഭാരത പരിക്രമം നടത്തിയ ശങ്കരാചാര്യർ ഭാരതത്തിന്റെ നാലു ദിക്കുകളിലായി മഠങ്ങൾ സ്ഥാപിച്ചതിനെ കുറിച്ച് മോദി നെടുമ്പാശ്ശേരി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കഴിഞ്ഞതോടെ പ്രതീക്ഷയിലാണ് കാലടി. ശ്രീ ശങ്കരാചാര്യരുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച വികസന താത്പര്യം കാലടിയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായിട്ടും വികസനം എത്താത്ത ഗ്രാമമാണ് കാലടി. അന്താരാഷ്ട്ര തലത്തിലുള്ള ഒരു തീര്‍ഥാടന കേന്ദ്രത്തിന്റെ ഒരു അടിസ്ഥാന സൗകര്യവും ഇവിടെയില്ല. യാത്രാ സൗകര്യങ്ങളും പരിമിതമാണ്.
https://www.facebook.com/Malayalivartha
























