ഓണാവധിക്ക് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍

ഓണാവധിക്കാലത്ത് മൈസൂരുവില്‍നിന്നും ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ബുധനാഴ്ച രണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ തീരുമാനം. യശ്വന്തപുര കൊല്ലം യശ്വന്തപുര (06501/06502), മൈസൂരു തിരുവനന്തപുരം സെന്‍ട്രല്‍ മൈസൂരു (06201/06202) എന്നീ സ്‌പെഷ്യല്‍ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയില്‍വെ പ്രഖ്യാപിച്ചത്.
യശ്വന്തപുര കൊല്ലം എക്‌സ്പ്രസ് (06501) പാലക്കാട്, തൃശുര്‍ വഴിയും മൈസൂരു തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (06201) സേലം, മധുരൈ,നാഗര്‍കോവില്‍ വഴിയുമാണ് പോവുക. അതിനാല്‍ ഫലത്തില്‍ കേരളത്തിലേക്ക് ഓണാവധിക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിനിന്റെ സൗകര്യമേ യാത്രക്കാര്‍ക്ക് ലഭിക്കൂ.
മൈസൂരു തിരുവനന്തപുരം സ്പെഷല്‍ തിരുവനന്തപുരത്തുകാര്‍ക്കും തമിഴ്‌നാട്ടിലെ മറ്റു സ്‌റ്റേഷനുകളിലേക്കുള്ള യാത്രക്കാര്‍ക്കുമാണ് ഉപകാരപ്പെടുക. അതേസമയം, മലബാര്‍ മേഖലയിലേക്ക് പ്രത്യേക ട്രെയിന്‍ ഇല്ല.
യശ്വന്തപുര കൊല്ലം എക്‌സ്പ്രസ് (06501) യശ്വന്തപുരയില്‍ നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 4.30ന് കൊല്ലത്തെത്തും. തിരിച്ച് വ്യാഴാഴ്ച രാവിലെ 6.10ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് യശ്വന്തപുരയിലെത്തും. കെ.ആര്‍ പുരം, സേലം, ഈറോഡ് ജങ്ഷന്‍, തിരുപ്പൂര്‍, കോയമ്ബത്തൂര്‍ ജംഗ്ഷന്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
മൈസൂരു തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (06201) ബുധനാഴ്ച ഉച്ചയ്ക്ക് 12.15ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.30ന് തിരുവനന്തപുരം സെന്‍ട്രലിലെത്തും. തിരിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11.45ന് മൈസൂരുവിലെത്തും. മാണ്ഡ്യ, കെങ്കേരി, കെ.എസ്.ആര്‍ ബംഗളൂരു, കന്റോണ്‍മെന്റ്, ഹൊസൂര്‍, ധര്‍മപുരി, സേലം, നാമക്കല്‍, കരൂര്‍, ഡിന്‍ഡിഗല്‍, മധുരൈ, കോവില്‍പട്ടി, തിരുനെല്‍വേലി, നാഗര്‍കോവില്‍ ടൗണ്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
അതേസമയം, കെ.എസ്.ആര്‍ ബംഗളൂരു എറണാകുളംസൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ സെപ്തംബര്‍ 13 വരെ ഒരു ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകൂടി അനുവദിച്ചിട്ടുണ്ട്. കൊച്ചുവേളി ബൈയപ്പനഹളി എസ്.എം.വി.ടി ഹംസഫര്‍ എക്‌സ്പ്രസില്‍ വ്യാഴം, ശനി ദിവസങ്ങളില്‍ ഒരു ത്രീ ടയര്‍ എ.സി കോച്ചും അധികം അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























