നെഞ്ചുപൊട്ടി നിലവിളിച്ച് .... എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചാക്കി ഞാന്‍ വരില്ല, അവള്‍ക്ക് ഒറ്റയ്ക്ക് പേടിയാ, അവളെന്നെ പിരിഞ്ഞ് ഒരിടത്തും പോയിട്ടില്ല.' അഭിരാമിയുടെ മൃതദേഹം മോര്‍ച്ചറിയില്‍വെച്ച ശേഷം വീട്ടിലേക്കു പോകാന്‍ കാറില്‍കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പോകാന്‍ തയ്യാറാകാതെ പൊട്ടിക്കരഞ്ഞ് അഭിരാമിയുടെ അമ്മ

ആശുപത്രിയില്‍ നിന്ന് ആ അമ്മയെ വീട്ടില്‍ കൊണ്ടു പോകാനാതെ.... എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചാക്കി ഞാന്‍ വരില്ല, അവള്‍ക്ക് ഒറ്റയ്ക്ക് പേടിയാ, അവളെന്നെ പിരിഞ്ഞ് ഒരിടത്തും പോയിട്ടില്ല.' അഭിരാമിയുടെ മൃതദേഹം മോര്‍ച്ചറിയില്‍വെച്ച ശേഷം വീട്ടിലേക്കു പോകാന്‍ കാറില്‍കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പോകാന്‍ തയ്യാറാകാതെ പൊട്ടിക്കരഞ്ഞ് അഭിരാമിയുടെ അമ്മ
ഭര്‍ത്താവ് ഹരീഷിന് രജനിയെ കെട്ടിപ്പിടിച്ച് ഒപ്പം വിതുമ്പാനല്ലാതെ ആശ്വസിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. ആന്റോ ആന്റണി എം.പി.യും പ്രമോദ് നാരായണ്‍ എം.എല്‍.എ.യും അഭിരാമിയുടെ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ രണ്ടുപേരും ചേര്‍ന്ന് ആശ്വാസവാക്കുകള്‍ പറഞ്ഞാണ് ഇവരെ കാറില്‍ കയറ്റികൊണ്ടു പോയത്.
റാന്നി മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം 5.30നാണ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മോര്‍ച്ചറി വരാന്തയിലേക്ക് എടുത്തിട്ടും പുറത്തിറങ്ങാതെ ഹരീഷും രജനിയും കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് ആംബുലന്‍സില്‍തന്നെ ഇരുന്നു.
15 മിനിട്ടിലധികം ആംബുലന്‍സില്‍ ഇരുന്ന മാതാപിതാക്കളെ പ്രമോദ് നാരായണ്‍ എം.എല്‍.എ.യാണ് ആശ്വസിപ്പിച്ച് പുറത്തിറക്കിയത്. എം.എല്‍.എ.യും കെ.പി.സി.സി.സെക്രട്ടറി റിങ്കു ചെറിയാനും ആംബുലന്‍സെത്തുന്നതും കാത്ത് ആശുപത്രിയിലുണ്ടായിരുന്നു.
ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ ആശുപത്രിയിലെത്തിയ വൃന്ദാവനം സ്വദേശിയായ പ്രസാദ് തന്റെ കാറില്‍ ഹരീഷിനെയും രജനിയെയും വീട്ടിലെത്തിക്കാന്‍ തയ്യാറായി.
അതേസമയം കഴിഞ്ഞ 13ന് രാവിലെ കാര്‍മല്‍ എന്‍ജിനിയറിംഗ് കോളേജ് റോഡിലാണ് നായ ആക്രമിച്ചത്. കാലില്‍ കടിയേറ്റ് വീണ കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിലും കടിച്ചു. കണ്ണിനു സമീപത്താണ് ആഴത്തിലുള്ള മുറിവേറ്റത്. നഖം കൊണ്ടുള്ള മുറിവുകളുണ്ടായിരുന്നു. അരമണിക്കൂറോളം നായ ആക്രമിച്ചു. കരച്ചില്‍ കേട്ടെത്തിയ നാട്ടകാര്‍ രക്ഷിച്ച് പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ ഡോക്ടറില്ലാത്തതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി.
പേവിഷ വാക്‌സിന്‍ മൂന്ന് ഡോസ് നല്‍കി വിട്ടയച്ചു. നാലാമത്തേത് ഈ മാസം പത്തിനായിരുന്നു എടുക്കേണ്ടത്. ഇതിനിടെ ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ കുട്ടി അവശനിലയിലായതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാലിന് അബോധാവസ്ഥയിലായതോടെ വെന്റിലേറ്ററിലാക്കി. ഇന്നലെ മരണത്തിനു കീഴടങ്ങി.മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. മൈലപ്ര സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
അതേസമയം അഭിരാമി മരിച്ചത് തലച്ചോറിലെ അണുബാധയെ തുടര്‍ന്നാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കണ്ണിലെ മുറിവില്‍ നിന്നുള്ള അണുബാധയാണ് തലച്ചോറിനെ ബാധിച്ചത്. കുട്ടിയുടെ ഉമിനീര്‍, കണ്ണുനീര്‍, നട്ടെല്ലിലെ ശ്രവം, കഴുത്തിന്റെ പിന്‍ഭാഗത്തു നിന്നുള്ള ത്വക്ക് എന്നിവയാണ് പൂനെ ലാബില്‍ പരിശോധിച്ചത്.
"
https://www.facebook.com/Malayalivartha
























