ഉപതിരഞ്ഞെടുപ്പ്... പതിനൊന്ന് ജില്ലകളിലെ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍ പട്ടിക പുതുക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

പതിനൊന്ന് ജില്ലകളിലെ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍ പട്ടിക പുതുക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ .
കരട് വോട്ടര്‍ പട്ടിക സെപ്തംബര്‍ 12 ന് പ്രസിദ്ധീകരിക്കും. അന്നു മുതല്‍ 26 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. അന്തിമപട്ടിക ഒക്ടോബര്‍ 10ന് പ്രസിദ്ധീകരിക്കും.
പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ഭേദഗതികള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാം. പേര് ഒഴിവാക്കുന്നതിന് ഫോറം 5 ല്‍ ആക്ഷേപങ്ങള്‍ നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കുന്നതാണ്.
https://www.facebook.com/Malayalivartha






















