ഭർതൃപീഡനം; പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്തു; ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്

കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പയ്യന്നൂര്‍ കരിവെള്ളൂരിലാണ് സംഭവം. കരിവള്ളൂർ സ്വദേശി കെപി സൂര്യയാണ് ആത്മത്യ ചെയ്യ്തത്. ഭർതൃവീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്.
ഭർത്താവും അമ്മയും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. 24 കാരിയായ സൂര്യയാ ണ് കഴിഞ്ഞ ദിവസം ഭർത്താവിന്‍റെ വീട്ടിൽ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തത്. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട് ഇവർക്ക്.
മാത്രമല്ല സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നത്. ഇതേതുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. ഭർത്താവ് രാകേഷിനും മാതാപിതാക്കൾക്കും എതിരെയാണ് കേസ്.
https://www.facebook.com/Malayalivartha






















