അതിതീവ്ര മഴയ്ക്ക് സാധ്യത..... മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യബന്ധത്തിന് വിലക്ക് , പത്തുവരെ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത

അതിതീവ്ര മഴയ്ക്ക് സാധ്യത..... മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യബന്ധത്തിന് വിലക്ക് , പത്തുവരെ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത.
വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച റെഡ് അലര്‍ട്ട് നല്‍കി. ഇവിടങ്ങളില്‍ അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും നല്‍കി.
വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പും. പത്തുവരെ പലേടത്തും ഒറ്റപ്പെട്ട കനത്തമഴ തുടരുമെന്നാണ് പ്രവചനം.ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു. ഇത് ശക്തമാകാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തിലും കൂടുതല്‍ മഴപെയ്യുമെന്നാണ് കരുതുന്നത്. ന്യൂനമര്‍ദം ചുഴലിക്കാറ്റാവുമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഒഡിഷാ തീരത്തേക്കാണ് ന്യൂനമര്‍ദം നീങ്ങുക. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ ഒമ്പതുവരെയും കര്‍ണാടക തീരത്ത് പത്തുവരെയും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിലുണ്ട്.
"
https://www.facebook.com/Malayalivartha



















