ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കം.... 150 ദിവസം കൊണ്ട് 3,500 കിലോമീറ്റര്‍ ദൂരം ഭാരത് ജോഡോ യാത്ര പിന്നിടും; രാവിലെ 7 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7.30 വരെയുമാണു രാഹുല്‍ ഗാന്ധിയും സംഘവും പദയാത്ര നടത്തുക

ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കം.... 150 ദിവസം കൊണ്ട് 3,500 കിലോമീറ്റര്‍ ദൂരം ഭാരത് ജോഡോ യാത്ര പിന്നിടും; രാവിലെ 7 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7.30 വരെയുമാണു രാഹുല്‍ ഗാന്ധിയും സംഘവും പദയാത്ര നടത്തുക.
ദിവസം 25 കിലോമീറ്റര്‍ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും യാത്ര എത്തും. യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളിലുള്ളവര്‍ക്കു സമീപ സംസ്ഥാനത്തെ യാത്രയുടെ ഭാഗമാകാം.
118 സ്ഥിരാംഗങ്ങള്‍ക്കു പുറമേ ഓരോ സംസ്ഥാനത്തെയും 100-125 പ്രതിനിധികളും സമീപ സംസ്ഥാനത്തെ 100 പ്രതിനിധികളും പങ്കെടുക്കുന്ന വിധത്തിലാണു ക്രമീകരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപുത്തൂരിലെ സ്മാരകത്തില്‍ ഇന്നു രാവിലെ 7നു രാഹുല്‍ പ്രാര്‍ഥന നടത്തും. ഉച്ചയ്ക്ക് 12.30നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തി, ഒന്നിന് ഹെലികോപ്റ്ററില്‍ കന്യാകുമാരിക്കു തിരിക്കും.
അഗസ്തീശ്വരം കന്യാകുമാരി വിവേകാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിടെക്‌നിക് ഗ്രൗണ്ടില്‍ രാത്രി തങ്ങുന്ന രാഹുല്‍ ഗാന്ധി നാളെ മുതല്‍ 10 വരെ കന്യാകുമാരി ജില്ലയില്‍ പര്യടനം നടത്തും. 11നു യാത്ര കേരളത്തില്‍ പ്രവേശിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha



















