ഇത് പുതിയ ഇന്ത്യയുടെ പുതിയ മുഖം; ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും ഭരണസിരാകേന്ദ്രത്തിൻ്റെ ഈ മാറിയ മുഖം ഇഷ്ടപ്പെടും; സെൻട്രൽ വിസ്റ്റയുടെ ദൃശ്യങ്ങൾ പങ്കു വച്ച് സന്ദീപ് ജി വാര്യർ

ഇത് പുതിയ ഇന്ത്യയുടെ പുതിയ മുഖം. പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഉദ്ഘാടനം ചെയ്യുന്ന സെൻട്രൽ വിസ്റ്റയുടെ ദൃശ്യങ്ങൾ പങ്കു വച്ച് കൊണ്ട് സന്ദീപ് ജി വാര്യർ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇത് പുതിയ ഇന്ത്യയുടെ പുതിയ മുഖം. പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഉദ്ഘാടനം ചെയ്യുന്ന സെൻട്രൽ വിസ്റ്റയുടെ ദൃശ്യങ്ങൾ അതി മനോഹരമാണ് .
കൊളോണിയൽ ഭരണത്തിൻ്റെ ഹാങ് ഓവർ വിടാത്തവർക്ക് ഒരു പക്ഷേ ദഹിക്കുന്നുണ്ടാവില്ല. എന്നാൽ ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും ഭരണസിരാകേന്ദ്രത്തിൻ്റെ ഈ മാറിയ മുഖം ഇഷ്ടപ്പെടും. പുതിയ ഇന്ത്യയെ മുന്നോട്ട് നയിക്കാൻ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ് സമുച്ചയങ്ങൾ അടങ്ങിയതാണ് സെൻട്രൽ വിസ്റ്റ പദ്ധതി.
ഇടുങ്ങിയ ബ്രിട്ടീഷ് നിർമ്മിത ഇടനാഴികളിൽ നിന്നും വെളിച്ചവും ശുദ്ധവായുവും കടക്കുന്ന സുതാര്യമായ ജനാധിപത്യ ഇടങ്ങളായി രാജ്യ തലസ്ഥാനത്തെ ഓഫീസുകൾ മാറുകയാണ്. ഒപ്പം സ്വാതന്ത്ര്യത്തിൻ്റെ അമൃതകാലത്ത് ഇന്ത്യൻ ജനാധിപത്യത്തിന് ഒരു പുതിയ ശ്രീകോവിലും.
https://www.facebook.com/Malayalivartha






















