രഹസ്യഭാഗങ്ങളില്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ സ്വര്‍ണം, കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയിൽ, പിടിച്ചെടുത്തത് 808 ഗ്രാം സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയിൽ. മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണമായി കൊടുവള്ളി സ്വദേശി ഉസ്മാനാണ് സ്വര്‍ണക്കടത്തിനിടെ കസ്റ്റംസിന്റെ പിടിയിലായത്. മിശ്രിത രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമം നടന്നത്.
ഇന്ന് പുലര്‍ച്ചെ ബഹ്‌റൈനില്‍ നിന്നാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്നത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇയാളെ വിശദമായി പരിശോധിച്ചത്. ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ ഉസ്മാന്‍ തയാറായില്ലെങ്കിലും പിന്നീട് എക്‌സറേ എടുത്തപ്പോഴാണ് രഹസ്യഭാഗങ്ങളില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ ഇയാള്‍ സ്വര്‍ണം കടത്തിയതായി കണ്ടെത്തിയത്.
അതേസമയം, കഴിഞ്ഞ ദിവസം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പോലീസിന് ലഭിച്ച രഹസ്യവിവരമനുസരിച്ച് കസ്റ്റംസിന്റെ പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നും അന്‍പതുലക്ഷത്തോളം വിലവരുന്ന ഒരുകിലോ സ്വര്‍ണം പിടികൂടിയിരുന്നു. ദുബായിയില്‍നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി എം.വി ഹുസൈനില്‍ നിന്നാണ് ഒരു കിലോ സ്വര്‍ണം പിടികൂടിയത്.
സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവിന്റെ നിര്‍ദ്ദേശ പ്രകാരം എയര്‍പോര്‍ട്ട് പൊലിസ് സ്‌റ റേഷന്‍ സി. ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസിന്റെ ചെക്കിങ് ഇന്‍ പരിശോധനയ്ക്കു ശേഷം പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങില്‍നിന്നും പുറത്തിറങ്ങിയ യുവാവിനെ സംശയം തോന്നിയതിനെ തുടര്‍ന്ന് സി. ഐ കുട്ടികൃഷ്ണനും സിറ്റി പൊലിസ് കമ്മിഷണറുടെ സ്‌പെഷ്യല്‍സ്‌ക്വാഡും ചേര്‍ന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുളള പരിശോധനയിലാണ് സ്വര്‍ണം പോലീസ് കണ്ടെടുത്തത്.
https://www.facebook.com/Malayalivartha























