എം.ബി രാജേഷിൽ നിന്നും എക്സൈസ് വെട്ടാനുള്ള പിണറായിയുടെ നീക്കം പാളി, തദ്ദേശ സ്വയംഭരണവും എക്സൈസ് വകുപ്പും നൽകി ഒടുവിൽ തലയൂരി, എക്സൈസ് വകുപ്പ് ലഭിക്കേണ്ടിയിരുന്ന വാസവൻ കലിപ്പിൽ, പിണറായിയുടെ തന്ത്രങ്ങൾ പാളുന്നോ?

അഴിമതിക്കാരനല്ലാത്ത എം ബി രാജേഷിൽ നിന്നും എക്സൈസ് വെട്ടാനുള്ള പിണറായിയുടെ നീക്കം പാളി. ഒടുവിൽ തദ്ദേശ സ്വയംഭരണവും എക്സൈസ് വകുപ്പും രാജേഷിന് തന്നെ നൽകി പിണറായി തലയൂരി. ഇന്നലെ രാവിലെ വരെയുള്ള വിവരങ്ങൾ അനുസരിച്ച് വി.എൻ.വാസവനാണ് എക്സൈസ് വകുപ്പ് ലഭിക്കേണ്ടിയിരുന്നത്. വാസവന് എക്സൈസ് വകുപ്പിനോടായിരുന്നു താൽപ്പര്യം.
സംസ്ഥാനത്ത് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ലെന്ന വിവരം പുറത്തുവന്നത് ഇന്നലെ വൈകിട്ട് മാത്രമായിരുന്നു.അതു വരെ വകുപ്പുകളുടെ കാര്യത്തിൽ തർക്കം നിലനിന്നിരുന്നു. . മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും തന്നെയായിരിക്കും. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമില്ല. വീണാ ജോർജിൽ നിന്നും ആരോഗ്യം എടുത്തു മാറ്റി രാജേഷിന് നൽകാൻ ആലോചിച്ചിരുന്നെങ്കിലും അതും വേണ്ടെന്ന് വച്ചു. ഓർത്തഡോക്സ് സഭയുടെ ഇടപെടലായിരുന്നു കാരണം.
സ്പീക്കര്‍ പദവി രാജി വെച്ച എം ബി രാജേഷ് ഇന്നലെ രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സഗൗരവമായിരുന്നു എം ബി രാജേഷിന്‍റെ സത്യപ്രപതിജ്ഞ. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം വി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
രാജേഷിൻ്റെ വകുപ്പ് ഏതാണെന്ന് രാജ് ഭവൻ അന്വേഷിച്ചിരുന്നെങ്കിലും അതിനും സർക്കാർ മറുപടി നൽകിയില്ല . പാർട്ടി തലത്തിൽ ഒരു തീരുമാനമായില്ല എന്നതായിരുന്നു കാരണമായി പറഞ്ഞത്. എന്നാൽ രാജേഷിൻ്റെ കൈയിൽ എക്സൈസ് സുരക്ഷിതമാവില്ലെന്ന കണ്ടെത്തലായിരുന്നു കാര ണം. ഗോവിന്ദൻ മാഷ് പാർട്ടിക്ക് വരുമാനം വരുന്ന തരത്തിലാണ് എക്സൈസ് ഭരിച്ചത്.
എന്നാൽ രാജേഷിനെ അതിന് കിട്ടില്ല. പാർട്ടി പറയുന്നത് പോലെ ഭരിക്കാൻ മറ്റാരെയെങ്കിലും കണ്ടെത്തേണ്ട അവസ്ഥയാണുള്ളത്.ഇക്കാര്യം പിണറായിക്ക് അറിയാവുന്നതുകൊണ്ടാണ് എക്സൈസ് മാറ്റാൻ അദ്ദേഹം ശ്രമിച്ചത്. എന്നാൽ എം ബി രാജേഷിന് ഇതിനോട് താൽപ്പര്യമുണ്ടായിരുന്നില്ല. തദ്ദേശ സ്വയംഭരണവും സാംസ്കാരികവും രാജേഷിന് നൽകാൻ സി പി എം തീരുമാനിച്ചത്. എന്നാൽ ഒരു സി പി എം നേതാവും ഇക്കാര്യം രാജേഷിനെ അറിയിച്ചില്ല.ഒടുവിൽ ഒരു സുപ്രഭാതത്തിൽ തൻ്റെ വകുപ്പ് മാറ്റി എന്നറിഞ്ഞപ്പോൾ രാജേഷ് ക്ഷോഭിച്ചു..
രണ്ട് തവണ എം പിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തിയത്. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എം ബി രാജേഷ് സഭയിലെത്തിയത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃത്താല. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എം ബി രാജേഷിന്‍റെ തോല്‍വിയും അപ്രതീക്ഷിതമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്‍റ് എന്നീ നിലകളിലും എം ബി രാജേഷ് പ്രവര്‍ത്തിച്ചു.
2009 ലും 2014 ലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എം പി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.എം ബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത ഷംസീറിൻ്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. എം ബി രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവിൽ സഭാനാഥൻ്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക.
വാസവൻ പിണറായിയുടെ വിശ്വസ്തനാണ്. അതിനാലാണ് അദ്ദേഹത്തെ സഹകരണ മന്ത്രിയാക്കിയത്.അമിത് ഷാ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയായതോടെ ഇടതു മുന്നണി പരിഭ്രാന്തിയോടെ ഓട്ടം തുടങ്ങിയിരുന്നു.. തങ്ങളുടെ കൈപ്പിടിയിലുള്ള സഹകരണ ബാങ്കുകൾ നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമാണ് ഇടതുമുന്നണികൾക്കു ഇന്നുമുള്ളത്.അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയത്.
സി.പി.എമ്മിന് ആധിപത്യമുള്ള സംസ്ഥാനത്തെ സഹകരണമേഖലയിലേക്ക് സംഘികൾ നുഴഞ്ഞുകയറുമെന്നാണ് സി പി എമ്മിൻറെ പേടി. ഇതിനെതിരെയുള്ള കരുക്കൾ പിണറായി നീക്കിയിരുന്നത് വാസവൻ വഴിയായിരുന്നു. വാസവനാകട്ടെ സ്വന്തമായുള്ള ചില ബിസിനസുകളാണ് എക്സൈസിനെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്.കേന്ദ്രസർക്കാർ പരീക്ഷിക്കാൻ പോകുന്ന ‘നിധി’ ബാങ്കുകൾ സഹകരണ മേഖലയിലേക്കുള്ള ബി ജെ പി കടന്നുകയറ്റമാണെന്ന് സി പി എം വിശ്വസിക്കുന്നു. ഇതിനെ നേരിടേണ്ടതും വാസവനെ ഉപയോഗിച്ചാണ്.
പാർട്ടി അംഗങ്ങളും അനുഭാവികളും ‘നിധി’യിൽ അംഗത്വം എടുക്കരുതെന്ന കർശന നിർദേശം സി.പി.എം. കീഴ്ഘടകങ്ങൾക്ക് നൽകി . സഹകരണം സംസ്ഥാനവിഷയമാണ്. എന്നാൽ കേന്ദ്രത്തിന് ഇടപെടാൻ ധാരാളം സാധ്യതകളുണ്ട്.മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ, നിധി കമ്പനികൾ എന്നിവയെല്ലാം കേന്ദ്രസഹകരണ വകുപ്പിനു കീഴിൽ വരുന്നതാണ്. സഹകരണ സംഘങ്ങൾക്ക് സ്വാശ്രയ ഗ്രൂപ്പുകൾ, കർഷക ഉത്പാദക കമ്പനികൾ, സംരംഭങ്ങൾ എന്നിവ തുടങ്ങാം. ഇതിന് നബാർഡ്, എൻ.സി.ഡി.സി., നാഫെഡ് തുടങ്ങിയ കേന്ദ്രഏജൻസികൾ സഹായം നൽകുന്നുണ്ട്.
ഇതിൽ ഒരു അപകടമുണ്ട്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സഹകരണസംഘങ്ങൾക്ക് കേരള ബാങ്ക് വഴിയാണ് ഇപ്പോൾ സഹായം ലഭ്യമാകുന്നത്. കേന്ദ്ര സർക്കാറിൽ രജിസ്റ്റർ ചെയ്യുന്ന സഹകരണ സംഘങ്ങൾക്ക് കേരള ബാങ്കിനെ ഒഴിവാക്കി കേന്ദ്ര ഏജൻസികളുടെ സഹായം നേരിട്ട് ലഭിക്കും. കോൺഗ്രസിനെ ഇല്ലാതാക്കാൻ ഗുജറാത്തിൽ അമിത് ഷാ കൊണ്ടുവന്ന സഹകരണ രാഷ്ട്രീയ പരീക്ഷണമാണ് ഇത്.
സഹകാരികളെ കൂടെനിർത്തിയും പുതിയ അംഗങ്ങളെ ചേർത്ത് സംഘങ്ങളിൽ ഭരണം നേടിയും അവർ ഗുജറാത്തിലെ ഭരണം പിടിച്ചെടുത്തു. സഹകരണസംഘങ്ങളുടെ സേവനവും സ്വാധീനവും മറയാക്കി ഒരു മണ്ഡലത്തിൽ പതിനായിരം വോട്ടുവരെ മറിക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞു. ഗുജറാത്തിലെ ഭൂരിപക്ഷം സഹകരണ സംഘങ്ങളും ഇപ്പോൾ ബി.ജെ.പി. നിയന്ത്രണത്തിലാണ്.
ബി.ജെ.പിയുടെ ലക്ഷ്യം വ്യക്തമാണ്. 200 അംഗങ്ങളാണ് ഒരു നിധി കമ്പനിയിൽ വേണ്ടത്. സ്വാശ്രയസംഘങ്ങളും കേന്ദ്രതലത്തിൽ രജിസ്റ്റർ ചെയ്യാനാകും. ഇതിലൂടെ സഹകരണ സംരംഭങ്ങൾ വരും. അതിന് കേന്ദ്രസഹായവും ലഭിക്കും. അതിന്റെ ഭാഗമാകുന്നവരും കുടുംബവും ബി.ജെ.പി.യോട് ചേർന്നുനിന്നാൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനാകും. കേരളത്തിൽ ഇത്തരമൊരു സംഭരം വളരെ വേഗം വിജയിക്കും. കാരണം കേരളം സഹകാരികളുടെ സംസ്ഥാനമാണ്.
സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നാക്രമണമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇതിന് ഏതു രീതിയിലുള്ള നടപടി സ്വീകരിക്കണമെന്നത് സർവകക്ഷിയോഗം ചേർന്ന് തീരുമാനിക്കും. ഭരണഘടനയനുസരിച്ച് സഹകരണം സംസ്ഥാന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
അർബൻ ബാങ്കുകളുടെ കാര്യത്തിൽ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ റിസർവ്വ് ബാങ്കിനു കൈമാറിക്കൊണ്ട് 2020 സെപ്തംബറിൽ പാർലമെന്റ് നിയമം പാസ്സാക്കി. അതു പ്രാഥമിക സഹകരണ ബാങ്കുകൾക്കു ബാധകമാക്കുന്നതിന് ഒരു പ്രത്യേക നോട്ടിഫിക്കേഷൻ മതിയാകും. അതിലൂടെ വൈദ്യനാഥൻ കമ്മിറ്റി നിർദ്ദേശിച്ചതും നമ്മൾ തിരസ്കരിച്ചതുമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കാനാകും.
ബാങ്ക് എന്ന വിശേഷണം ഇനി സഹകരണ പ്രസ്ഥാനങ്ങൾക്ക് ഉപയോഗിക്കാനാവില്ല. ഡെപ്പോസിറ്റുകൾ വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളിൽ നിന്നു മാത്രമേ സ്വീകരിക്കാനാവൂ. അല്ലാതെയുള്ള 60,000 കോടി രൂപയുടെ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കേണ്ടിവരും. ചെക്ക് പാടില്ല. വിത്ഡ്രോവൽ സ്ലിപ്പേ പാടുള്ളൂ.
പുതിയ ബാങ്കിംഗ് റെഗുലേഷന്റെ പശ്ചാത്തലത്തിൽ ഒരു നോട്ടിഫിക്കേഷനിലൂടെ ഇവ നടപ്പാക്കാനാവും. ഡെമോക്ലസിന്റെ വാളുപോലെ ഈ അപകടം നമ്മുടെ സഹകരണ മേഖലയുടെ തലയ്ക്കു മുകളിൽ തൂങ്ങുകയാണെന്ന് ഐസക്ക് പറയുന്നു.. ഈയൊരു സന്ദർഭത്തിലാണ് അമിത് ഷാ കേന്ദ്രസഹകരണ മന്ത്രിയായി സ്ഥാനമേറ്റത്.
വാസവൻ കലിപ്പിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ.2024ൽ പാർലെമെൻ്റ് തിരഞ്ഞെടുപ്പു വരാനിരിക്കെ പാർട്ടിക്ക് പണം വരേണ്ടത് അനിവാര്യമായ ആവശ്യമാണ്. രാജേഷ് വന്നതോടെ എല്ലാം തകർന്നു എന്ന് പറഞ്ഞാൽ മതി.
https://www.facebook.com/Malayalivartha























