എല്ലാവരെയും ഒരുപോലെ കണ്ടു എന്ന് പറയുന്ന ഒരു സങ്കൽപത്തെ മാത്രമെ നമ്മുക്ക് ആഘോഷിക്കാൻ പറ്റുകയുള്ളു; അതാണ് മാവേലി! യഥാർത്ഥ ജീവിതത്തിൽ അങ്ങിനെ ഒരു ഭരണാധികാരിയേയും കാണാത്ത കാലത്തോളം മലയാളികൾ ഓണം ആഘോഷിച്ചു കൊണ്ടിരിക്കും; ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് ഹരീഷ് പേരടി

എല്ലാവരെയും ഒരുപോലെ കണ്ടു എന്ന് പറയുന്ന ഒരു സങ്കൽപത്തെ മാത്രമെ നമ്മുക്ക് ആഘോഷിക്കാൻ പറ്റുകയുള്ളു... അതാണ് മാവേലി. ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ് പേരടി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എല്ലാവരെയും ഒരുപോലെ കണ്ടു എന്ന് പറയുന്ന ഒരു സങ്കൽപത്തെ മാത്രമെ നമ്മുക്ക് ആഘോഷിക്കാൻ പറ്റുകയുള്ളു... അതാണ് മാവേലി...
ഞാൻ സ്വപ്നം കാണുന്ന രാഷ്ട്രിയമാണ് മാവേലി..യഥാർത്ഥ ജീവിതത്തിൽ അങ്ങിനെ ഒരു ഭരണാധികാരിയേയും കാണാത്ത കാലത്തോളം മലയാളികൾ ഓണം ആഘോഷിച്ചുകൊണ്ടിരിക്കും...മലയാളിയുടെ സ്വപ്നത്തിലെ സോഷ്യലിസം... അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഓണം ഒരു വിശ്വാസമല്ല...അത് മനുഷ്യരെല്ലാം ഒന്നാണന്ന് പഠിപ്പിക്കുന്ന, ഒരു വലിയ ആശയമാണ്...ആശ്രയമാണ്...
അപരന്റെ ശബ്ദം സംഗീതം പോലെ കേൾക്കുന്ന കാലം വരും എന്ന് പറഞ്ഞ മാർക്സിനെ പോലും ഞാൻ ഇഷ്ടപെടാൻ കാരണം.. പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ടിട്ടും വർഷത്തിലൊരിക്കൽ സ്വന്തം പ്രജകളെ കാണാൻ അവസരം ചോദിച്ച മാവേലിയുടെ കഥകൾ മാർക്സിന്റെ കഥകൾ കേൾക്കുന്നതിനുമുൻപ് ഞാൻ അറിഞ്ഞതുകൊണ്ടാണ്... ഓണം ആഘോഷിക്കാൻ തന്നെയുള്ളതാണ്... എല്ലാ നല്ല മനസ്സുകൾക്കും ഉത്രാടപാച്ചിൽ ആശംസകൾ.
https://www.facebook.com/Malayalivartha























